കുല്‍ഭൂഷണിനെ കണ്ട ശേഷം കുടുംബം കൂടുതല്‍ സങ്കടത്തിലായെന്ന് ബന്ധുക്കള്‍

മുംബൈ:  കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ച ശേഷം മാതാവും ഭാര്യയും കൂടുതല്‍ സങ്കടത്തിലാവുകയാണ് ചെയ്തതെന്ന് ബന്ധുക്കളുടെ വെളിപെടുത്തല്‍. ഇവരോട് പാകിസ്താന്‍ മോശമായി പെരുമാറിയെന്ന വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് പുതിയ വെളിപെടുത്തല്‍.

അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിഷാദാവസ്ഥയിലേക്കാണ് അവര്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇത് ഒരു അന്താരാഷ്ട്ര പ്രശ്‌നമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ തയ്യാറല്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് വിഷയത്തെ ബാധിച്ചേക്കുമെന്നും ബന്ധു പറഞ്ഞു.