ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌ പതാക ഉയര്‍ത്തിയതില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌ പതാക ഉയര്‍ത്തിയതില്‍ നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെയാണ് നടപടി. നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ക്രിമനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കി. അതേസമയം സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് എം.ടി രമേശ് പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് മോഹന്‍ഭാഗവത് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. കൂടാതെ ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫ്ളാഗ് കോഡിന്റെ ലംഘനമാണെന്നും പരാതി ഉയര്‍ന്നിരുന്നു.

ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്മെന്റിന്റെ നിയന്ത്രണത്തിലുളള സ്‌കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. തീരുമാനിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്‍എസ്എസ് മേധാവി തന്നെ പതാക ഉയര്‍ത്തുമെന്നും ബിജെപി പറഞ്ഞിരുന്നു.
സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സ്‌കൂള്‍ മാനെജ്മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നു.

എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കലക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളി