ലിസി ഡേവിഡ് (56) ഹൂസ്റ്റണില്‍ നിര്യാതയായി

ഹൂസ്റ്റണ്‍: ഷുഗര്‍ലാന്‍ഡില്‍ ദീര്‍ഘവര്‍ങ്ങളായി താമസിക്കുന്ന കൊല്ലം മുഖത്തല പനങ്ങോട്ടു ഡേവിഡ് ലൂക്കോസിന്റെ ഭാര്യ ലിസി ഡേവിഡ് (56 ) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത തുമ്പമണ്‍ തച്ചിറത്തു പരേതരായ ടി.ടി. കോശിയുടെയും മറിയാമ്മ കോശിയുടെയും മകളാണ്.

ഹൂസ്റ്റണ്‍ സെന്‍റ് ലൂക്ക് ഹോസ്പിറ്റലില്‍ 29 വര്‍ഷമായി റെജിസ്‌റെര്‍ഡ് നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു.

മക്കള്‍: ഷെര്‍ലിന്‍, ഷോബിന്‍

പൊതുദര്‍ശനം (Wake Service) ജനുവരി 4 നു വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ( 5810, Almeda Genoa Road, Houston, Texas 77048) നടത്തപെടുന്നതാണ്.

സംസ്കാര ശുശ്രൂഷാകള്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ജനുവരി 5 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും തുടര്‍ന്ന് പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ ( 1310. N Main St, Pearland, TX 77581) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 8323021646