മഞ്ജുവാര്യര്‍ രാഷ്ട്രീയത്തിലേക്കോ ?

സ്വന്തം ലേഖകൻ

ഒരു സംശയമാണ് മഞ്ചുവാര്യർ രാഷ്ട്രീയത്തിലേക്കോ എന്നത് .എന്നാലും യു ഡി എഫ് രാഷ്ട്രീയത്തിലേക്ക് അവർ പോകുമെന്ന് തോന്നുന്നില്ല.പിണറായി വിജയനുമായി മഞ്ചുവാര്യർ കാത്തു സൂക്ഷിക്കുന്ന അടുപ്പം വളരെ ഈസിയായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാൻ സാധിക്കുമെന്ന് നമുക്കൊക്കെ വെറുതെ അങ്ങനെ ചോദിക്കാൻ ഇടനൽകുന്നു .
വിമൺ ഇൻ കളക്ടീവ് സിനിമ എന്ന സിനിമയിലെ നടിമാരുടെ പ്രസ്ഥാനവും പിടിച്ചു നിൽക്കുന്നത് മഞ്ചുവാര്യർ എന്ന വ്യക്തിത്വത്തിന് പിന്നിലാണ് എന്ന് നമുക്കൊക്കെ അറിയാം.
ഇന്നലെ ഓഖി ദുരിതാശ്വാസ മേഖല സന്ദർശിക്കാൻ പോയതും,ഓഖിയിൽ ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക സംഭാവന ചെയ്യുകയും ചെയ്തു മഞ്ചു.ഇവയൊക്കെ സത്യസന്ധമായ ഒരു രാഷ്ട്രീയ പ്രവർത്തനമല്ലേ ?.‘രാഷ്ട്രീയ മോഹങ്ങളില്ല’,എന്ന് പല തവണ മഞ്ജുവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കിലും വിവിധ സാമൂഹ്യ വിഷയങ്ങളില്‍ അവർ നടത്തുന്ന ഇടപെടല്‍ ഒരു കൈത്താങ്ങ് വേണ്ടവര്‍ക്ക് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.അതുകൊണ്ടുതന്നെ സത്യസന്ധമായ രാഷ്ട്രീയ ഭൂമികയിലേക്ക് അവർക്കു ഒരു സാധ്യതെ ഉണ്ട്.അതിനുള്ള ഏക ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ ശക്തമായ നീക്കങ്ങളും ഇടപെടലുകളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ