ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കരുണാനിധിയെ കാണുംം. ഇന്ന് വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച.തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡിഎംകെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കിയിരുന്നു. രസികര്‍ മണ്‍ട്രത്തിനായി തുടങ്ങിയ വെബ്സൈറ്റില്‍ ഒറ്റദിവസം മാത്രം 50000 പേര് രജിസ്റ്റര്‍ ചെയ്തെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് രജനി പറഞ്ഞു.
പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31ന് പ്രഖ്യാപനം മാറ്റുകയായിരുന്നു.