കടവന്ത്ര സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐ തൂങ്ങിമിരിച്ച നിലയില്‍. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐയും മുളവുകാട് സ്വദേശിയുമായ പി.എം തോമസിനെയാണ് സ്‌റ്റേഷനോട് ചേര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തോമസ് പ്രതിയായ കേസിന്റെ വിചാരണ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് സംഭവം.