കൊച്ചി ഇപ്പോഴും പുതു വർഷത്തിന്റെ ലഹരിയിലാണ്

ജോളി ജോളി

കൊച്ചി:സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ഡിസംബർ മുപ്പത്തൊന്നിനു കൊച്ചിയിൽ തമ്പടിച്ച കേന്ദ്ര നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ വ്യാപക പരിശോധനയിൽ പിടിയിലായത് പതിനെട്ട് പേർ.
അതും പ്രമുഖർ… !

റെയ്‌ഡ്‌ വിവരങ്ങൾ ചോരാതിരുന്നതും നെടുമ്പാശേരി വിമാനത്താവളം അടക്കമുള്ള കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതുമാണ് പ്രമുഖർ കുടുങ്ങാൻ കാരണം.കൊച്ചിയിലേക്ക് 25 കോടിയുടെ മയക്കുമരുന്നുമായി വന്ന ഫിലിപ്പീന്‍സ് യുവതി പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച്‌ യുവതിയെ അറസ്റ്റ് ചെയ്തത്.

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള അന്വേഷണ സംഘമാണിത്.നര്‍ക്കോട്ടിക് വിഭാഗത്തില്‍ നിന്നും കൊച്ചി സിറ്റി പൊലീസ് വിശദാംശം ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ഐ.ബിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
യുവതിക്ക് നഗരത്തിലെ പ്രധാന ഹോട്ടലില്‍ റൂം ബുക്ക് ചെയ്തത് ഓണ്‍ലൈന്‍ വഴിയാണെന്നും കമ്യൂണിക്കേഷന്‍ വാട്സ് ആപ്പ് വഴിയാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.നേരത്തേ അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു വിദേശയുവതിയെ പിടിക്കാനായത്.വലിയ തുക നല്‍കി മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സിനിമാ മേഘലയിലുള്ളവരും വലിയ ബിസിനസ്സുകാരുടെ മക്കളുമുണ്ട്.

ന്യൂ ഇയറിന് മാത്രമല്ല ,അടിക്കടി നിശാപാര്‍ട്ടികള്‍ .മോഡലുകളും നടിമാരുമെല്ലാം പങ്കെടുത്ത് നഗരത്തിനകത്ത് തന്നെ നടക്കാറുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.പുറം കടലിലെ കപ്പലിൽ നടത്തിയ റെയ്ഡിലാണ് പ്രമുഖ നടിയും നടനും അടക്കം ആറുപേർ പിടിയിലായത്.സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം ഇപ്പോള്‍ വര്‍ദ്ധിച്ചതായാണ് പറയപ്പെടുന്നത്.പ്രമുഖരായ നടിമാരും മയക്കുമരുന്ന് ഉപയോഗത്തില്‍ മുന്നിലാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.ലഹരി ഉപയോഗിക്കുന്നവരുടെ ഒരു കോക്കസ് മലയാള സിനിമയിലുണ്ടെന്നതാണ് എല്ലാവരും പറയുന്ന രഹസ്യം.

ഇതിനകത്ത് ചില ഹിറ്റ് സിനിമകളുടെയും സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളുമെല്ലാം ഉള്‍പ്പെടുന്നു.ഷൂട്ടിംഗിന്റെ അമിത ടെന്‍ഷനും ക്ഷീണവും തീര്‍ക്കാനും ഉന്മാദത്തിനുമായാണ് പലരും ലഹരി ശീലമാക്കുന്നത്.യുവതാരങ്ങളില്‍ ചിലര്‍ ഇത്തരത്തില്‍ ലഹരിക്ക് അടിപ്പെട്ടവരാണെന്ന് സിനിമമേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.
കുടുംബമൊത്ത് താമസിക്കുന്നതിനു പുറമേ, ഒരു ഫ്ളാറ്റോ വീടോ ഇവര്‍ നഗരത്തില്‍ ഇതിനായി ഒരുക്കുകയും ചെയ്യും.
ഇപ്പോള്‍ മയക്കുമരുന്നു സഹിതം ഫിലിപ്പീന്‍സ് യുവതി പിടിയിലായതോടെ കൊച്ചി സിറ്റിയിലെ മയക്കുമരുന്നു വേട്ട ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ന്യൂ ഇയർ രാത്രി ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ എ​ല്‍എ​സ്ഡി​യും എംഡി​എം​എ​യും ഉ​ള്‍​പ്പെ​ടെ മയക്കു​രു​ന്നു​ക​ളു​മാ​യി പ​തി​ന​ഞ്ചോ​ളം പേ​ര്‍ പി​ടി​യി​ലാ​യി.ഇതില്‍ മു​ള​വു​കാ​ടു​നി​ന്ന് പി​ടി​യി​ലാ​യ ഷൈ​ന്‍ സ​ക്ക​റി​യ ഗോ​വ​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു​ക​ള്‍ ക​ട​ത്തു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ്.എ​ള​മ​ക്ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ര​ഹ​സ്യ റേ​വ് പാ​ര്‍​ട്ടി, ​ മ​ര​ടി​ലു​ള്ള ഹോ​ട്ടല്‍ എന്നിവിടങ്ങളിലാണ് റെയിഡ് നടത്തിയത്.
ചുരുങ്ങിയ കാലംകൊണ്ടു രാജ്യത്തെ മയക്കുമരുന്ന് ഹബ് എന്നു കുപ്രസിദ്ധി നേടിയ കൊച്ചിയെ ലഹരിയിലാഴ്ത്താന്‍ വിതരണം ചെയ്യുന്നത് കഞ്ചാവു മുതല്‍ അര്‍ബുദരോഗികള്‍ക്കു കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്യൂപ്രനോര്‍ഫിന്‍ വരെ.

ആഘോഷങ്ങളുടെ മറവില്‍ നടക്കുന്ന മയക്കുമരുന്നു വില്‍പ്പനയിലും ഉപയോഗത്തിലും പങ്കാളികളാകുന്നവരില്‍ ഏറെയും യുവജനങ്ങളാണ്.
ഡി.ജെ. പാര്‍ട്ടികളുടെ മറവില്‍ വന്‍ തോതിലാണു വിപണനം.
പോലീസിനെയും നാര്‍ക്കോട്ടിക് സെല്ലിനെയും നോക്കുകുത്തിയാക്കി മയക്കുമരുന്നു മാഫിയ അനുദിനം തഴച്ചുവളരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെ കഞ്ചാവ് സമൃദ്ധമായി ലഭിക്കുന്നുണ്ട്.

ലഹരിപേസ്റ്റുകള്‍, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ചരസ്, പെത്തഡിന്‍ എന്നിവയ്ക്കു പുറമേ ബ്യൂപ്രനോര്‍ഫിനും ഈ ഗണത്തില്‍ ലഭ്യമാണ്.
ബ്യൂപ്രനോര്‍ഫിന്റെ ഉപയോഗം ശാരീരികവും മാനസികവുമായി കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നാണു വേദനസംഹാരിയായ ഇത് കൊച്ചിയിലെത്തിക്കുന്നത്.ഡോക്ടര്‍മാരുടെ കുറിപ്പിലൂടെ മാത്രം വിതരണം ചെയ്യേണ്ട മരുന്ന് ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിച്ച്‌ യാതൊരു നിയന്ത്രണവുമില്ലാതെ ഉയര്‍ന്ന വിലയ്ക്കു വിറ്റഴിക്കുന്നു.
കൊച്ചിയിലേക്ക് 25 കോടി രൂപയുടെ മയക്കുമരുന്നുമായി വന്ന ഫിലിപ്പീന്‍സ് യുവതിയെ നിയന്ത്രിച്ചിരുന്നത് ബ്രസീലിലെ സാവോ പോളിയിലിരുന്നാണെന്നു ഐ ബി കണ്ടെത്തിയിട്ടുണ്ട്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുയര്‍ന്ന വമ്പൻ സ്രാവുകളുമായി ബന്ധപ്പെട്ട ഒരു പേരുകാരനിലേക്കാണ് അന്വേഷണം നീളുന്നത്.സിനിമാ മേഖലയുമായി ഏറെ അടുപ്പമുള്ള ഇയാള്‍ ചില ന്യൂജെന്‍ സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്.

സംസ്ഥാനത്തും കേന്ദ്രത്തിലും പിടിപാടുള്ള ഉന്നതനാണ് ഇയാള്‍. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങള്‍.കൊച്ചിയിലെ ഡിജെ പാര്‍ട്ടികളുടെ മുഖ്യ ആസൂത്രകനാണ് ഇയാള്‍.കൊച്ചയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളാണ് യുവതിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്.സിനിമാ രംഗത്തെ പലര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്.പ്രമുഖ നടിമാരും ഈ റാക്കറ്റിന്റെ ഭാഗമാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നടിമാരും പിന്നിലല്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും അടക്കം സിനിമാ മേഖലയിലെ പല പ്രമുഖരും റാക്കറ്റിന്റെ ഭാഗമാണ്.ചില യുവ താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.ഇതിനായി മാത്രം നഗരത്തില്‍ ഫ്ളാറ്റ് വാങ്ങിയിട്ടുള്ള യുവതാരങ്ങളുണ്ട്. ഇവിടെ റെയ്ഡ് നടത്തി പലരേയും പൊലീസ് പിടികൂടിയിട്ടുണ്ട്.ഇതിന് പിന്നിലാരെന്നും എല്ലാവര്‍ക്കും അറിയാം.ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ സിനിമാ മാഫിയാക്കാരനെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പൊലീസിന് കഴിയുന്നുമില്ല എന്നതാണ് സത്യം.