വടക്കാഞ്ചേരി പീഡനം: അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് പരാതിക്കാരി

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് എതിരെ പരാതിക്കാരി കോടതിയെ സമീപിച്ചു. ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് പീഡനത്തിന് ഇരയായ യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്നും പരാതിക്കാരിക്ക് പീഡനത്തിനായി കൊണ്ടുപോയ സ്ഥലം വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറിയിച്ചിരുന്നു. അറസ്റ്റും തുടര്‍നടപടികളും കോടതി പറഞ്ഞാല്‍ മാത്രം മതിയെന്ന നിലപാടിലാണ് സംഘം.