വിടി ബല്‍റാം എംഎല്‍എയുടെ ഓഫീസിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം

പാലക്കാട്: എ.കെ.ജിക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷോധം. തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ ഓഫിസിന്റെ ബോര്‍ഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു.ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗവും നടത്തി. എകെജിയുമായി ബന്ധപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന കുറിപ്പ് കഴിഞ്ഞ ദിവസമാണ് ബല്‍റാം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിന് നേരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ തൃത്താലയില്‍ റോഡ് ഉപരോധിച്ചു. ബല്‍റാമിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെ. മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും ബല്‍റാമിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തെത്തി.ഡിവൈഎഫഐ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രധിഷേധ മാര്‍ച്ചിനിടെയായിരുന്നു അക്രമം.