ലോക കേരളസഭ:കരടുരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളീയ പ്രവാസി പ്രതിനിധികളും കേരളത്തിലെ ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്ന പ്രഥമ ലോക കേരളസഭയുടെ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരടുരേഖ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കൊല്ലം ബീച്ച് ഓര്‍ക്കിഡില്‍ നടക്കുന്ന ആഗോള കേരളീയ മാധ്യമസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രേഖ പ്രകാശനം ചെയ്തത്.