‘ആമി’യായി മഞ്ജു വാര്യര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

manju warrier aami images

മലയാളികളുടെ സ്വന്തം എഴുത്തുകാരി കമലാ സുരയ്യയുടെ സംഭവബഹുലമായ ജിവിത കഥ പറയുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ കമലാണ് സംവിധാനം ചെയ്യുന്നത്. മുരളി ഗോപി നായക വേഷത്തിലെത്തുന്നു. ടൊവിനോ തോമസും പ്രധാന വേഷത്തിലുണ്ട്. എം ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസ് പൊഴോലിപറമ്പിലും റോബന്‍ റോച്ചയുമാണ് ചിത്രം നിര്‍മിക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവും കമലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആമിയ്ക്കുണ്ട്.