നോര്‍ത്ത്  അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും  ഫൊക്കാനാ ബോര്‍ഡ് ഓഫ്  ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

ശ്രീകുമാർ ഉണ്ണിത്താൻ 

പ്രവാസ ജീവിതം നയിക്കേ തന്നെ  ചരിത്രത്തില്‍ ആദ്യമായി  കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള  മണ്ഡലത്തില്‍ നിറഞ്ഞുനിന്ന  നോര്‍ത്ത് അമേരിക്കന്‍ മലയാളി ആണ് ഇദ്ദേഹം . നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളം ചാനല്‍ ആയ മലയാള മയൂരം ടി വി യുടെ  അമരക്കാരനായ ഇദ്ദേഹം കാനഡയിലെ പ്രമുഖ മലയാളീ പ്രസ്ഥാനമായ ബ്രംപ്ടന്‍ മലയാളീ സമാജം  പ്രസിഡന്റുമാണ്. നിലവില്‍  പ്രവാസി മലയാളീ മുന്നണിയുടെ  ചെയര്‍മാനുമാണ്.സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭയ്ക്ക് രൂപം നല്‍കുകുകയും  അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്.സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലോകത്താകെയും കേരളം വളരുന്നു എന്ന തിരിച്ചറിവാണ് ലോകകേരളസഭ രൂപീകരിക്കാനുള്ള പ്രേരണ. ഇന്ന് കേരളീയർ  ജീവിക്കുന്നത് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല,  ലോകത്ത് എല്ലായിടത്തും മാലയാളികൾ വ്യാപിച്ചു കിടക്കുന്നു.  പ്രവാസികള്‍ക്ക് നാട്ടിലെ കാര്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിന് അകലം ഇന്ന് ഒരു  തടസ്സമല്ല.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അതായത് കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോക കേരളസഭയെ വിഭാവനംചെയ്യുന്നത്.

ലോക കേരള സഭയിലേക്ക് അര്‍ഹരായ പലരും തഴയപ്പെട്ടു എന്ന പരാതിയുമായി  ഫൊക്കാന രംഗത്തു വന്നപ്പോള്‍ പൂര്‍ണ്ണമായല്ല എങ്കിലും അനുഭവപൂര്‍വ്വം  പരിഗണിച്ച സര്‍ക്കാര്‍ നീക്കത്തെ ഫോക്കാനാ  പ്രസിഡണ്ട്‌ ശ്രീ തമ്പി ചാക്കോയും സെക്രട്ടറി ശ്രീ ഫിലിപ്പോസ്  ഫിലിപ്പും സ്വാഗതം ചെയ്തു. ശ്രീ കുര്യന്‍ പ്രക്കാനത്തെ ഫോക്കാന നേതാക്കള്‍ അഭിനന്ദിച്ചു .