ഒടിയനിൽ മലയാളികളുടെ മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിൽ

ഒടിയനിൽ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ രൂപമാറ്റവും മറ്റും കണ്ട് പ്രേക്ഷകർ അമ്പരന്നിരിക്കുകയാണ്. ഇനി മഞ്ജുവാര്യരുടെ ലുക്കിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവുപം താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.