ലോക കേരള സഭകൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു ഗുണവും ഉണ്ടാവില്ല :യു എ നസീര്‍

ഏറെ കൊട്ടിഘോഷിച്ചു കേരള സര്‍ക്കാര്‍ നടത്തിയ ലോക കേരള സഭകൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് അമേരിക്കയിലെ മുതിര്‍ന്ന മാധ്യമചിന്തകനും സാംസ്കാരിക പ്രവര്‍ത്തകനുമായ യു എ നസീര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി ഭാരതീയ ദിവസ് ,സമവായം തുടങ്ങി നിരവധി ഒത്തുചേരലുകള്‍ മുന്‍ വര്‍ഷങ്ങളില്‍ കേരള കേന്ദ്ര സര്‍ക്കാരുകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഉണ്ടായതായി തോന്നിയിട്ടില്ല.കുറച്ചു ഫോട്ടോയെടുപ്പ് നടക്കും എന്നതൊഴിച്ചു യാതൊരു നേട്ടവും ഉണ്ടാ കുന്നില്ല.ചിലരുടെയൊക്കെ വാര്‍ത്തകളും ഫോട്ടോയും കണ്ടാല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപോലെയാണ്.
ഇത്തരം പരിപാടികള്‍ ഗള്‍ഫ് മേഖലയ്ക്കും അവരുടെ പ്രശ്‌നങ്ങള്‍ക്കും ചെറിയ തോതില്‍ നേട്ടം ഉണ്ടാക്കും.ഇപ്പോള്‍ ആഗോള തലത്തില്‍ തന്നെ വലിയ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായി വരുന്നു.ഗള്‍ഫില്‍ അതിന്റെ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.ഗള്‍ഫില്‍ നിന്നും നൂറു കണക്കിനാളുകള്‍ തിരികെ വരുന്നു.ഇവര്‍ക്കൊക്കെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ,ജോലി തുടങ്ങിയവയൊക്കെ തീരുമാനമാകേണ്ടിയിരിക്കുന്നു.

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ .അഹമ്മദ് സാഹിബ് പറഞ്ഞ ഒരു കാര്യമുണ്ട്.”അമേരിക്കന്‍ മലയാളികള്‍ സുഖലോലുപതയില്‍ കഴിയുന്നവരാണ് .അവരില്‍ ഭൂരി ഭാഗവും അമേരിക്കയില്‍ സെറ്റില്‍ ചെയ്തവരുമാണ് .നാട്ടില്‍ വരുമ്പോള്‍ ഉള്ള പാസ്‌പോര്ട് സംബന്ധമായതോ ,തുടങ്ങി ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അവര്‍ക്കു തന്നെ കാണാന്‍ കഴിയുന്നു.’ അദ്ദേഹം പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.ഇപ്പോള്‍ അമേരിക്കയില്‍ നിന്നും കേരളത്തില്‍ വരുന്ന ഒരു അമേരിക്കന്‍ മലയാളിക്ക് മുമ്പത്തേതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് നാട്ടില്‍ .മികച്ച ജീവിത സാഹചര്യങ്ങള്‍,സാങ്കേതിക സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ക്കു ഉപയോഗിച്ചാല്‍ മാത്രം മതിയാകും.

ലോക കേരള സഭയുടെ പരിപാടികളില്‍ പാളിച്ചകള്‍ ഉണ്ടാകാം.പക്ഷെ അവയെല്ലാം പരിഹരിച്ചു മുന്നോട്ടുപോകുവാനും എല്ലാവരെയും ഒപ്പം നിര്‍ത്തി ജീവകാരുണ്യം,ദുരന്ത നിവാരണം തുടങ്ങി കേരളത്തിനു അടിയന്തിരമായി നേട്ടമുണ്ടാക്കേണ്ട പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണം,അതിനു പ്രവാസികളും സര്‍ക്കാരും കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും നസീര്‍ പറഞ്ഞു.