ന്യൂയോര്‍ക്ക്: പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ പോലീസുകാരായി ജോലി ചെയ്യുന്ന മുസ്ലീം മത വിശ്വാസികള്‍ക്ക് താടി വളര്‍ത്തുന്നതിന് അനുമതി.
ഒരു മില്ലീ മീറ്റര്‍ കൂടുതല്‍ താടി വളര്‍ത്തിയതിന് ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്ത മസൂദ് സയ്യദ്, ന്യൂയോര്‍ക്ക് സിറ്റി സിവില്‍ റൈറ്റ്സ് ലംഘനം നടത്തി എന്നാരോപിച്ചു ഫയല്‍ ചെയ്ത ലൊ സ്യൂട്ടിന്മേലാണ് പരസ്പരം ധാരണയായി 2016 ജൂണിലാണ് മസൂദ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തത്.
‘നൊ മ്പിയേര്ഡ്’ എന്ന റൂള്‍ മത വിശ്വാസത്തിന്റെ പേരില്‍ ഒഴിവാക്കി കിട്ടുന്നതിന് മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് കേസ്സ് വിചാരണയ്ക്കെടുത്തത്.