മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പുതുവര്‍ഷ കലണ്ടറിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റ നാമത്തില്‍ പ്രസദ്ധീകരിക്കുന്ന ഈ വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനകര്‍മ്മം പുതു വര്‍ഷാരംഭത്തിലെ ആദ്യ ഞായഴാറായ്ചയില്‍ കൂടിയ ഹൃസ്വ ചടങ്ങില്‍ വച്ച് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ നിര്‍വഹിച്ചു .കലണ്ടറിന്റെ നിര്‍മ്മാണത്തിന് പരസ്യങ്ങള്‍ തന്ന് സഹകരിച്ച സ്‌പോണ്‍സ്സേഴ്‌സിന് കലണ്ടറിന്റ ആദ്യപ്രതി വിതരണം ചെയ്യുതു . ബഹുവര്‍ണ്ണ ചിത്രങ്ങളാല്‍ തയ്യാറാക്കിയ കലണ്ടറിന്റെ അച്ചടി വര്‍ക്കുകള്‍ നടത്തിയത് നാട്ടില്‍ നിന്നാണ് . വളരെ മനോഹരമായ ബൈബില്‍ അടിസ്ഥാന ചിത്രദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ “ലേ ഔട്ട്’ നിര്‍വഹിച്ച ജെയിംസ് മന്നാകുളം, എഡിറ്റിംങ് കൈകാര്യം ചെയ്യത റവ .ഫാ ബോബന്‍ വട്ടംപുറത്ത് , പരസ്യങ്ങള്‍ സംബന്ധിക്കുവാന്‍ സഹായിച്ച (പി ആര്‍ ഒ & ട്രസ്റ്റീസ്) എന്നീവരുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ അഭിപ്രായപ്പെട്ടു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ