സഫ്രഗൻ മെത്രാപ്പോലീത്ത അത്തനേഷ്യസ് തിരുമേനിക്ക് ജോസഫ് മാർത്തോമ്മാ ചികിത്സ നിഷേധിക്കുന്നു എന്ന വാർത്ത സത്യ വിരുദ്ധം

കൊച്ചി :സഫ്രഗൻ മെത്രാപ്പോലീത്ത അത്തനേഷ്യസ് തിരുമേനിക്ക് ജോസഫ് മാർത്തോമ്മാ ചികിത്സ നിഷേധിക്കുന്നു എന്ന വാർത്ത സത്യ വിരുദ്ധം.മാർത്തോമ്മാ സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്ത അത്തനേഷ്യസ് തിരുമേനിക്ക് ജോസഫ് മാർത്തോമ്മാ ചികിത്സ നിഷേധിക്കുന്നു എന്ന വാർത്ത സത്യ വിരുദ്ധം.രണ്ടു ദിവസമായി വാട്സ് അപ് ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ യാതൊരു കഴമ്പും ഇല്ലന്ന് ആസ്റ്ററിലെ സ്ഥിരം സന്ദർശകനായ സംഗീത സംവിധായകൻ ഡോ. സാം കടമ്മനിട്ട.അഭിവന്ദ്യ മെത്രാപ്പോലീത്തയ്‌ക്കെതിരെ വന്ന മെസേജുകളുടെ നിജസ്ഥിതി അന്വേഷിക്കുകയും,അതിനു അവർക്കു സാം കടമ്മനിട്ട എഴുതിയ കുറിപ്പ് സഭാ വിശ്വാസികൾക്ക് ആശ്വാസം നൽകിയിട്ടുണ്ട് .

കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രിയ ബിനു, സജി, ക്രിസ്തു സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ മാർത്തോമ്മാ സഭയെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന എല്ലാവരോടും .
ഒരു മാസത്തിലേറെയായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരിക്കുന്ന പ്രിയ അത്തനേഷ്യസ്സ് തിരുമേനിയുടെ ചികിത്സാ സംബന്ധമായി ലഭിച്ച രണ്ടു വാട്സാസാപ് സന്ദേശങ്ങളുടെ വെളിച്ചത്തിലാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. (മുഴുവൻ വായിക്കാൻ നേരം കളയാതെ ബോൾഡ് ലെറ്ററിൽ എഴുതിയത് മാത്രം വായിച്ചാലും മതിയാകും.)
കടമ്മനിട്ട സ്വദേശിയായ ഞാൻ ജോലിയുമായുള്ള ബന്ധത്തിൽ എറണാകുളം കാക്കനാട് താമസിക്കുകയും കാക്കനാട് ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിൽ വിശുദ്ധ കുർബാന സ്വീകരണത്തൊനായി പോവുകയും ചെയ്യുന്നു.
ഞാൻ എറണാകുളത്തുള്ള മിക്ക ദിവസങ്ങളിലും ആശുപത്രി സന്ദർശിക്കുകയും വിവരങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.
ഇൻഫെക്ഷൻ സാധ്യതകൾ ഉള്ളതിനാൽ തിരുമേനിയുടെ അടുത്തേക്ക് സന്ദർശ്ശകരെ അനുവദിച്ചിട്ടില്ല. എങ്കിലും ആശുപത്രിയിൽ എത്തുകയും അച്ചനോട് സംസാരിച്ചിരിക്കുകയും വിവരങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്യും.
ജനുവരി ഒന്നാം തീയതി ഉച്ചക്ക് പതിവ് പോലെ ആസ്റ്ററിൽ എത്തി അത്തനേഷ്യസ് തിരുമേനിയുടെ സെക്രട്ടറിയച്ചൻ റവ. പി.എ.എബ്രാഹാം അച്ചനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മെത്രാപ്പോലീത്ത തിരുമേനി അവിടേക്കു എത്തുന്നത്. ഏകദേശം 2.35pm. മെത്രപൊലീത്ത തിരുമേനിയും അദ്ദേഹത്തിന്റെ സെക്രട്ടറി ഷിജോയ് അച്ചനും പി.എ.എബ്രഹാം അച്ചനും ഞാനും ഒരുമിച്ചു ICU ൽ എത്തി. ആ സമയം നഴ്സിങ് സ്റ്റാഫ്‌ തിരുമേനിയെ ശുശ്രുഷിച്ചു കൊണ്ട് അകത്തുണ്ടായിരുന്നതിനാൽ അത് തീരും വരെയും മെത്രാപോലീത്ത തിരുമേനി പുറത്തു കാത്തു നിന്നു. ആസ്റ്ററിലെ ICU മുൻവശം പുറത്തുനിന്നു കാണാവുന്ന വിധം ഗ്ലാസ്സിട്ട മുറികളാണ്. നഴ്സിംഗ് സ്റ്റാഫ് അവരുടെ പരിചരണം കഴിഞ്ഞു കർട്ടൻ നീക്കി വാതിൽ തുറന്നപ്പോൾ അവരോടു അപ്പോഴത്തെ വിവരങ്ങൾ തിരക്കി മെത്രാപ്പോലീത്ത അത്തനേഷ്യസ് തിരുമേനിയുടെ കിടക്കയുടെ അരികിലെത്തി. മെത്രാപ്പോലീത്തയുടെ ഒപ്പം ആയതിനാൽ ആണ് എനിക്ക് പ്രവേശനം ലഭിച്ചത്. അത്തനേഷ്യസ് തിരുമേനി ചെറിയ മയക്കത്തിലാരുന്നു. മെത്രാപ്പോലീത്തയും എബ്രഹാം അച്ചനും മാറി മാറി തിരുമേനിയെ വിളിച്ചു. ഓരോ വിളിക്കും തിരുമേനി കണ്ണുകൾ തുറക്കാൻ ശ്രെമിക്കുന്ന പോലെ തോന്നി. കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം മെത്രാപ്പോലീത്ത തിരുമേനി പ്രാർത്ഥിച്ചു പുറത്തിറങ്ങി. 3.30.pm നു അത്തനേഷ്യസ് തിരുമേനിയെ നോക്കുന്ന പ്രധാന ഡോക്ടർ മെത്രാപ്പോലീത്തയുമായി മീറ്റിങ് ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അതിനായി ICU നോട് ചേർന്നുള്ള കൗൺസിലിംഗ് മുറിയിൽ ഇരിക്കുവാൻ കോർഡിനേറ്റർ ആവശ്യപ്പെട്ടു. അപ്പോൾ സമയം 3 മണിയായിട്ടുണ്ടാവും. മെത്രാപ്പോലീത്താ അരമണിക്കൂർ കാത്തിരിക്കുന്നത് ഒഴിവാക്കാൻ ഡോക്ടറെ നേരത്തെ എത്തിക്കാൻ കോർഡിനേറ്റർ ശ്രെമം നടത്തുകയും കാത്തിരിപ്പ് ഒഴിവാക്കാൻ കഴിയാത്തതിനാൽ അദ്ദേഹം തിരുമേനിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. അത്തനേഷ്യസ് തിരുമേനിയുടെ ബന്ധുവായ പ്രിയ റോബിൻ അങ്കിൾ ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു. മെത്രാപ്പോലീത്താ തിരുമേനിയെ കാണാനായി റോബിൻ അങ്കിൾ മുറിയിലേക്ക് വരികയും കൈ മുത്തി പുറത്തേക്കു പോകാൻ തുടങ്ങിയപ്പോൾ ഇവിടെയിരിക്കു ഞങ്ങൾ രഹസ്യങ്ങൾ ഒന്നുമല്ല പറയുന്നത് എന്ന് തമാശരൂപേണ മെത്രപൊലീത്ത പറയുകയും വേണ്ട എന്ന് പറഞ്ഞു അദ്ദേഹം പുറത്തു പോവുകയും ചെയ്തു. ഈ സമയം മെത്രാപ്പോലീത്ത എബ്രഹാം അച്ചനോട് ആശുപത്രിയിലെ വിവരങ്ങൾ തിരക്കി. ഡയാലിസിസ് തുടർന്നാൽ മതിയെന്നും അതിനു സൗകര്യമുള്ള ഒരിടത്തേക്ക് മാറുന്നതിൽ കുഴപ്പമില്ല എന്നുമാണ് ഡോക്ടർ കഴിഞ്ഞ ദിവസം പറഞ്ഞത് എന്ന് അച്ചൻ പറഞ്ഞപ്പോൾ മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ദേഷ്യത്തോടെ ഇവിടെ നിന്ന് എങ്ങോട്ടും ഇപ്പോൾ കൊണ്ടുപോകേണ്ട കാര്യമില്ല ഇവിടെ അങ്ങ് തുടർന്നാൽ മതി. ഇത്രയും സൗകര്യമുള്ളടിത്തു നിന്ന് ഇനി എങ്ങോട്ടു കൊണ്ട് പോകാനാണ് എന്ന് ചോദിക്കുകയുമാണ് ചെയ്തത്. തിരുമേനി ദേഷ്യപ്പെട്ടതിനു ശേഷം ആരും ഒന്നും മിണ്ടിയില്ല.

കൃത്യം 3.30 നു ഡോക്ടറും സംഘവും എത്തി.
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഇവയാണ്.
ആസ്റ്ററിൽ തുടരുന്നത് കൊണ്ട് ഇനി എന്തെങ്കിലും കൂടുതൽ ചികിത്സ നല്കാനില്ല. ക്രിയാറ്റിൻ ലെവൽ താഴാതെ തുടരുന്നതിനാൽ നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമായ ഡയാലിസിസ്സ് സംവിധാനമുള്ള ഏതെങ്കിലും അടുത്തുള്ള ആശുപത്രിയിലേക്ക് തിരുമേനിയെ മാറ്റാവുന്നതാണ്. ഡയാലിസിസ് തുടരുക മാത്രമേ ചെയ്യാനുള്ളൂ. (എന്നിട്ടു ഡോക്ടർ തിരുവലയിലുള്ള ഒരു ആശുപത്രിയുടെ പേര് നിർദേശിക്കുകയും അവിടുത്തെ നെഫ്രോളജിസ്റ്റ് തന്റെ സുഹൃത്താണെന്ന് പറയുകയും ചെയ്തു.)
അപ്പോൾ മെത്രാപ്പോലീത്താ ഡോക്ടറോട് പറഞ്ഞത്.
ഇവിടെ തുടരുന്നതിനു ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ തന്നെ തുടരട്ടെ. ഇത്രയും നല്ല ആശുപത്രിയിൽ നിന്ന് കൊണ്ട് പോയാൽ കാര്യങ്ങൾ മനസ്സിലാക്കാതെ ആളുകൾ പ്രതികരിക്കും. ലക്ഷകണക്കിന് ആളുകളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടി നൽകേണ്ടയാളാണ്. ചെലവ് ഞങ്ങൾ കാര്യമാക്കുന്നില്ല. ഞാനെത്ര മെച്ചമായി കാര്യങ്ങൾ ചെയ്താലും ഇവരെ പോലെയുള്ള മഹാന്മാർ പുറത്തിറങ്ങിയിട്ടു എനിക്കെതിരെ തിരിയും(എന്നെയും അച്ചന്മാരെയും ചൂണ്ടി). അത് കൊണ്ട് ഇവിടെ തന്നെ തുടരുന്നതാണ് എന്റെ വ്യക്തിപരമായ താല്പര്യം. എന്നാൽ ഡയാലിസിസ് മതിയെങ്കിൽ ജർമ്മൻ നിർമ്മിത ഡയാലിസിസ് മെഷീനുള്ള ആശുപത്രി സഭക്ക് സ്വന്തമായുണ്ടെന്നും എല്ലാ ദിവസവും നെഫ്രോളജിസ്റ്റിന്റെ സേവനം അവിടെ ഉറപ്പാക്കാൻ കഴിയുമെന്നും മെത്രപൊലീത്ത പറഞ്ഞു. അത് മതിയാവും എന്ന് ഡോക്ടർ പറഞ്ഞാൽ മാത്രം അത്യവശ്യമെങ്കിൽ ആസ്റ്ററിൽ നിന്ന് അങ്ങോട്ടേക്ക് മാറാം. എന്തായാലും ഒന്നും ഉടനെ വേണ്ട, തത്കാലം കുറച്ചു ദിവസം കൂടി ഇവിടെ തുടരട്ടെ എന്നുമാണ് മെത്രാപ്പോലീത്താ പറഞ്ഞത്. താൻ നേരിട്ട് പറഞ്ഞാലല്ലാതെ എങ്ങോട്ടും മാറ്റാൻ അനുവാദം നൽകരുത് എന്നും അദ്ദേഹം ഡോക്ടറോട് പറഞ്ഞു. ഇത് ഞാൻ നേരിട്ട് കണ്ട സംഭവങ്ങൾ.

മെത്രപൊലീത്ത അത്തനേഷ്യസ്സ് തിരുമേനിയുടെ ബന്ധുവായ റോബിനോട് കയർത്തു എന്ന് പറയുന്ന സംഭവം കഴിഞ്ഞ വ്യാഴാഴ്ച ആണ് നടന്നത്. എന്തെങ്കിലും പറഞ്ഞപ്പോൾ തിരുമേനിയുടെ സ്വാഭാവിക പ്രതികരണം മാത്രമാവും അതെന്നാണ് എനിക്ക് തോന്നുന്നത്.
ഈ വിഷയത്തിൽ മെത്രാപ്പോലീത്തയുടെ നിലപാട് ശരിയാണെന്നു നേരിട്ട് ബോധ്യമുള്ളതു കൊണ്ടാണ് ഞാൻ ഇത് പറയാൻ തയ്യാറാവുന്നത്* .

സഭയിൽ കുറെയധികം ആളുകൾ കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ മെത്രാപ്പോലീത്താ വിരോധം ഉള്ളവരായി മാറിയിട്ടുണ്ട്. സഭ നമ്മുടേതാണ് നമ്മുടെ തിരുമേനിമാർ ചിലപ്പോഴെങ്കിലും നമ്മുക്ക് ഇഷ്ടമില്ലാത്ത നിലപാടുകൾ എടുത്തിട്ടുണ്ടാവാം. വിയോജിപ്പുകൾ ദൈവസേനഹത്തിൽ നേരിട്ട് പറഞ്ഞു തീർത്തു മുന്നോട്ടു പോകേണ്ടത് സഭയുടെ വളർച്ചക്ക് അനിവാര്യമാണ്. അത്തനേഷ്യസ് തിരുമേനിയുടെ ചികിത്സ സംബന്ധിച്ചു മെത്രാപ്പോലീത്താ അനുചിതമായ ഒരു തീരുമാനവും സ്വയം എടുക്കുന്നില്ല എന്ന യാഥാർഥ്യം ദയവായി മനസിലാക്കണം.

ആസ്റ്ററിലെ ഡോ:ഉണ്ണിയും അഭിവന്ദ്യ ജോസഫ് മാർത്തോമ്മായും