ദിലീപ് കേസ് വഴിത്തിരിവിൽ, നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി

കൊച്ചി: മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വിവാദമായ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവുകള്‍. നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ആസൂത്രണം ചെയ്ത മാസ്റ്റര്‍പ്ലാനായിരുന്നു കേസും, തട്ടിക്കൊണ്ടു പോകലും എന്നും വാഹനമോടിച്ച രണ്ടാംപ്രതി മാര്‍ട്ടിനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയത് നടിയും, സുനിയും, നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ മംഗളം ടെലിവിഷനാണ് പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തുന്നതായി മാര്‍ട്ടിന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്നെ ജയിലില്‍ സന്ദര്‍ശിച്ച പിതാവിനോട് മാര്‍ട്ടിന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്. പള്‍സര്‍ സുനിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ;

നടന്നത് നടിയുള്‍പ്പെട്ട ഗൂഢാലോചനയാണെന്നും, പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നെന്നും, നടിയുടെ വീട്ടില്‍ എത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞിരുന്നെന്നും, സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന് നടി ചോദിച്ചിരുന്നെന്നും, സുനിയുടെ കോള്‍ വന്നപ്പോള്‍ നടി ഫോണ്‍ വാങ്ങിയെന്നും, കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കി കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപ്പെട്ടെന്നും, യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തത് നടിയായിരുന്നെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തി.

എയര്‍പോര്‍ട്ട് സിഗ്‌നല്‍ എത്തുമ്പോള്‍ പറയണമെന്നും നിര്‍ദേശിച്ചിരുന്നത്രേ. സിഗ്‌നല്‍ എത്തിയപ്പോള്‍ അല്‍പ്പംകൂടി മുമ്പോട്ടു പോകാന്‍ പറഞ്ഞു. ഇടയ്ക്കിടെ എവിടെ എത്തി എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഇവിടെ നിന്നും മൂന്നു പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരാവന്‍ വണ്ടി കാണുമ്പോള്‍ നിര്‍ത്തണമെന്ന് പറഞ്ഞു. നടിയും ഇവരും തമ്മില്‍ കോടികളുടെ കണക്കു പറയുന്നുണ്ടായിരുന്നു. 80 കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടു. നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളാന്‍ നടി പറഞ്ഞു. പാലാരിവട്ടം കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനി കയറി. കാരവനില്‍ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ടു മര്‍ദ്ദിച്ചെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

തുടര്‍ന്ന് നടിയുണ്ടായിരുന്ന വാഹനം കാക്കനാടേക്ക് ഓടിച്ചു പോയി. രാത്രി 7.38 മുതല്‍ നടി സുനിയുമായി സംസാരിച്ചത് 15 മിനിറ്റായിരുന്നു. കാക്കനാട് വിജനമായ സ്ഥലത്ത നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നു. തന്നോട് ആ വാഹനം വീണ്ടും ഓടിക്കാന്‍ പറഞ്ഞ കാരാവനില്‍ നിന്നിറക്കി വിട്ടു. വാഹനത്തില്‍ സുനിയും നടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീയെന്നെ ചതിക്കരുതെന്ന നടി സുനിയോട് പറയുന്നത് കേട്ടു. നിന്നെ ഏല്‍പ്പിച്ചയാളെ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്നു നടി സുനിയോട് പറഞ്ഞു. തുടര്‍ന്ന് നടിയെ കൊണ്ടാക്കാന്‍ സുനി ആവശ്യപ്പെടുകയും ലാല്‍ ക്രിയേഷന്‍സില്‍ കൊണ്ടാക്കാന്‍ നടി ആവശ്യപ്പെട്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ആലുവ ജയിലില്‍ മാര്‍ട്ടിനെ പിതാവ് ആന്റണി സന്ദര്‍ശിച്ചപ്പോള്‍ പിതാവിനോട് എല്ലാം മാര്‍ട്ടിന്‍ തുറന്നുപറഞ്ഞിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ പലരും സാക്ഷി പട്ടികയിലാണ്. മാപ്പുസാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ലാലും നടിയും വധഭീഷണി മുഴക്കിയെന്നും മാര്‍ട്ടിന്‍ പറയുന്നു. തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു വധഭീഷണിയെന്നും പറഞ്ഞു.അതും അന്വേ ഷിക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്

അതേസമയം, ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നടിയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാണിച്ച് പ്രോസിക്യൂഷന്‍ 22 ന് മുമ്പ് എതിര്‍സത്യവാങ്മൂലം നല്‍കുമെന്നാണ് വിവരം.