തോമസ് ചാണ്ടിക്കെതിരായ അന്വേഷണം: വിജിലന്‍സ് സംഘത്തെ മാറ്റി

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി.

വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് ഇനിമുതല്‍ അന്വേഷണ ചുമതല. ഇതുവരെ കോട്ടയം യൂണിറ്റാണ് അന്വേഷിച്ചു വന്നത്.

ആദ്യ സംഘത്തിലെ ഒരുദ്യോഗസ്ഥനേയും പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.