“കാട്ടാളന്‍ പൊറിഞ്ചു” ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ടൈറ്റിൽ വേഷത്തിൽ

ഒരു മെക്‌സിക്കന്‍ അപാരത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടിക്ക് കഥയും കഥാപാത്രവും ഇഷ്ടമായിട്ടുണ്ടെന്നും തിരക്കഥാ രചന അവസാന ഘട്ടത്തിലാണെന്നുമാണ് ടോം ഇമ്മട്ടി വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം ആദ്യമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.ആക്ഷേപ ഹാസ്യ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ വിഷയം 1980കളില്‍ തൃശൂര്‍ പശ്ചാത്തലമായി നടക്കുന്ന ഒരു പ്രമേയമായിരിക്കും.