ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പുതുവത്സരാഘോഷം നടത്തി

തോമസ് പോള്‍

ഫിലഡല്‍ഫിയ: അമേരിക്കയിലെ ചാരിറ്റി സംഘടനകളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പുതുവത്സരാഘോഷം ഹോങ്കോംഗ് ചൈനീസ് റെസ്റ്റോറന്റില്‍ വച്ചു ജനുവരി ഏഴാം തീയതി പ്രസിഡന്റ് ജോര്‍ജ് ജോസഫിന്റെ അധ്യക്ഷതയില്‍ ആഘോഷിച്ചു.

പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്തു. പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഫിലഡല്‍ഫിയ സിറ്റി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് വിന്‍സെന്റ് ഇമ്മാനുവേല്‍, ഫൊക്കാന ജനറല്‍ കണ്‍വീനര്‍ അലക്‌സ് തോമസ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ സുധാ കര്‍ത്താ, ട്രൈസ്റ്റേറ്റിനെ പ്രതിനിധീകരിച്ച് ജേക്കബ് കോര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബമായി എല്ലാവരും സംബന്ധിച്ചതിലുള്ള സന്തോഷവും നന്ദിയും ഫിലിപ്പോസ് ചെറിയാന്‍ അറിയിച്ചു. എം.സിയായി പ്രവര്‍ത്തിച്ച തോമസ് പോള്‍ ജന്മനാടായ തിരുവല്ലയുടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് 2018-നെ എതിരേറ്റു. വിഭവസമൃദ്ധമായ അത്താഴവിരുന്നോടുകൂടി ആഘോഷം ഭംഗിയായി സമാപിച്ചു.