ടെഹ്റാൻ ഇന്റർനാഷണൽ FICTS ഫെസ്റ്റിവലിൽ അവാർഡ് സ്വന്തമാക്കി സച്ചിൻ:എ ബില്യൺ ഡ്രീംസ്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ ജീവിത കഥ പറയുന്ന സച്ചിൻ: എ ബില്യൺ ഡ്രീംസ് എന്ന ചിത്രത്തിന് ടെഹ്റാൻ ഇന്റർനാഷണൽ FICTS ഫെസ്റ്റിവലിൽ 2018ൽ രണ്ട് അവാർഡുകൾ.

ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള മികച്ച ഡയറക്ടർക്കുള്ള അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകന്‍ ജെയിംസ് എര്‍സ്കൈനും , മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡുമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് രവി ഭാഗ്ചന്ദകയാണ് അവാർഡ് സ്വീകരിച്ചത്.

മികച്ച സംവിധായകനുള്ള ലോംഗ് ഡോക്യുമെന്ററി വിഭാഗത്തില്‍ ജെയിംസിനും ലഭിച്ചത് “ദി ഓണററി ഡിപ്ലോമ ആന്‍ഡ് ഫെസ്റ്റിവല്‍ ട്രോഫി” ആണ്. ജനുവരി 16 മുതൽ 18 വരെയാണ് 11-ാമത് ടെഹ്റാൻ ഇന്റർനാഷണൽ FICTS ഫെസ്റ്റിവലിൽ സംഘടിപ്പിച്ചത്.