സ്വന്തം അച്ഛന്‍ മൂന്നു വര്‍ഷമായി ലൈംഗീകമായി ഉപയോഗിക്കുന്നുവെന്ന് മകളുടെ പരാതി

തന്നെ സ്വന്തം അച്ഛന്‍ മൂന്നു വര്‍ഷമായി ലൈംഗീകമായി ഉപയോഗിക്കുന്നുവെന്ന് മകളുടെ പരാതി. നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അച്ഛനെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ കഴിയാതെ വന്നതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് കാര്യം പറഞ്ഞു. പ്രിന്‍സിപ്പാള്‍ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചെങ്കിലും തെളിവുകള്‍ ഇല്ലാതെ വിശ്വസിക്കില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം.

അതിനുശേഷം ഒരു ദിവസം ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ കണ്ടത് ഭര്‍ത്താവ് മകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ്. ഭാര്യയേ കണ്ട ഭര്‍ത്താവ് നഗ്നനായി മുറിയിലുണ്ടായിരുന്ന വീപ്പയ്ക്കുള്ളില്‍ ഒളിക്കുകയായിരുന്നു. വീപ്പ അടച്ചുവയ്ച്ച് ഭാര്യ പൊലീസിനേ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. സ്വകാര്യ സ്‌കൂളില്‍ പ്യൂണായ ഇയാള്‍ 3വര്‍ഷമായി മകളുമായി ലൈംഗിക ബന്ധം തുടരുകയാണ്.

തനിക്ക് ആദ്യം തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അച്ഛന്റെ താല്പര്യങ്ങള്‍ക്ക് വിധേയയായി എന്നാണ് പെണ്‍കുട്ടി പറയുന്നത്. പതിമൂന്ന് വയസുമുതലാണ് ഈ ബന്ധം തുടങ്ങിയത്. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു. ഇയാള്‍ മറ്റു കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരുന്നു.