ഏവർക്കും മാതൃക ആയി ഒരു മലയാളി സംഘടന :ബീന പ്രതീപിൻറെ നേതൃത്വത്തിൽ ഗാമയ്ക്ക് പുതിയ അരങ്ങ്

മിനി നായർ

അമേരിക്കയിലെ മലയാളി സംഘടനകളിൽ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷനുള്ളത് (ഗാമ) .ഗാമയുടെ പ്രവർത്തനങ്ങൾ പുതു വർഷത്തിലേക്കു കുതിക്കുമ്പോൾ പുതിയ
നേതൃത്വവും അധികാരമേറ്റെടുത്തു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.ഗാമയുടെ പ്രവർത്തന ശൈലി കൊണ്ടാണ് അമേരിക്കയിലെ മലയാളി സംഘടനകൾക്ക് മാതൃകയായി ഗാമ വളരുന്നതിന് ഗാമയുടെ പുതിയ പ്രസിഡന്റ് ബീനാ പ്രതീപ് പറഞ്ഞു.ഈ പ്രവർത്തന ശൈലിക്കാധാരം ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍
ശക്തമായ നേതൃത്വം നല്‍കിവരും, മുന്‍കാല ഭാരവാഹികളുടെയും പ്രവർത്തകരുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.ഗാമയുടെ പ്രവർത്തകരുടെ അർപ്പണ ബോധം കൊണ്ടാണ് ഇത്  സാധിച്ചത്.

പ്രവർത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം  നേടുക എന്ന തത്വമാണ് ഗാമയ്ക്കുള്ളത് .അറ്റലാന്റ മലയാളികളുടെ വലിയ പ്രോത്സാഹനം കൊണ്ടു മാത്രമാണ് അമേരിക്കൻ മലയാളി പ്രസ്ഥാനങ്ങൾക്ക്‌ എന്നും മാതൃകയായിരിക്കുവാൻ സാധിക്കുന്നത് . മലയാളികളിലെ രണ്ടും മുന്നും തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായും
തുടർന്നും പ്രവർത്തിക്കുമെന്നറിയിച്ച 2018-ലെ എക്സിക്കുട്ടീവ് കമ്മിറ്റിയിൽ പ്രവർത്തന ശൈലികൊണ്ട് മികവുറ്റ ഒരു നേതൃത്വ നിരയാണുള്ളത് .

13 അംഗങ്ങൾ അടങ്ങുന്ന ഈ കമ്മിറ്റിയുടെ പ്രസിഡന്റ് ബീന പ്രതീപാണ്. കൊച്ചിയിൽ ഡോക്ടർ ആയിരുന്നു 1990 മുതൽ യു.എസിൽ .സെന്റ് തെരേസ കോളേജിലെ പൂ ർവ വിദ്യാർത്ഥിനി മെസിസ് ൽ മാനേജരായി പതിനഞ്ചു വർഷം . മെസിസ് ൽ വിമൻസ് ഫോറം സെക്രട്ടറി ആയും പ്രവർത്തനം.1999-ലാണ് ബീന ഗാമയിൽ മെമ്പറാവുന്നത്. അനിൽ മെച്ചേരിലാണ് ഗാമയുടെ വൈസ് പ്രസിഡന്റ്. കോട്ടയത്തുകാരനായ ഇദ്ദേഹം 12 വർഷമായി യു.എസ്.ൽ. ഓഹിയോയിൽ നിന്ന് 2006 ൽ അറ്റ്ലാനയിലേക്ക് മാറി. പിന്നീട് മാർതയിൽ ഇലക്ട്രിഷ്യനായി ജോലി ചെയ്തു. 2006 മുതൽ ഗാമയിൽ സജീവമായി പ്രവർത്തിച്ചു.

മലപ്പുറത്തെ അരിക്കോടുകാരനായ അബൂബക്കർ സിദ്ധീഖ് കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തെ ജവഹർ നവോദയ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ ഇദ്ദേഹം തിരുവനന്തപുരത്തെ SCT എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സിൽ ബി ടെക് നേടിയിട്ടുണ്ട്. അറ്റ്‌ലാന്റയിലെ ഹോം ഡിപോട്ടിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. പ്രസാദ് ഫിലിപ്പോസ് കമ്മിറ്റിയുടെ ജോയിൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1996ൽ അറ്റലാനയിലേക്ക് താമസം മാറുകയും പിന്നീട് 16വർഷത്തോളം മെട്രോ അറ്റ്‌ലാന്റയിൽ ഐടി കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് ഗാമയുടെ സ്പോൺസർമാരിൽ ഒരാളായി മാറി.

ദീപക് പാർത്ഥസാരഥി യാണ് ട്രഷററർ. 2013ലാണ് ദീപക് അറ്റ്ലാനയിലേക്ക് താമസം മാറിയത്.പിന്നീട് അൽഫാറെറ്റയിൽ സ്ഥിര താമസമാക്കി.ഗാമയിലെ വിവിധകമ്മിറ്റികളുടെ തലപ്പത്തു ബിനു ജോൺ,ജിജോ തോമസ്.കെവിൻ ബോബി,മിൽട്ടൺ ഇമ്മട്ടി ,റോമിയോ തോമസ്,ടോണി തോമസ്,വിനു ചന്ദ്രൻ ,അടിമത്തറ പ്രീതി എന്നിവർ കമ്മിറ്റി പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുമ്പോൾ ഗാമയുടെ പ്രവർത്തനങ്ങൾ ചുറുചുറുക്കോടെ മുന്നോട്ട് പോകുന്നു.ഒരു പുതിയ സംഘടനാ പ്രവർത്തനശൈലി അമേരിക്കൻ മലയാളികൾക്ക് മുൻപിൽ കാഴ്ചവച്ച ഗാമയുടെ ജീവകാരുണ്യ,സാംസ്കാരിക ,സാമൂഹ്യ പ്രവർത്തങ്ങൾ അമേരിക്കൻ മലയാളികളുടെ ആദരവും അംഗീകാരവും നേടിയെടുക്കും എന്ന കാര്യത്തിൽ തര്ക്കമില്ല .