പ്രണവ് ഹിമാലയത്തിൽ;”ആദി”തകർത്തോടുന്നു

താരപുത്രന്റെ കന്നിചിത്രം ‘ആദി’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയ യാത്രയിലാണ്. അഭിനന്ദം അറിയിക്കാനായി ഒട്ടേറെ പേര്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രണവിനെ ഫോണില്‍ കിട്ടിയിരുന്നില്ല. പിന്നീടാണ് യാത്രാവിവരങ്ങള്‍ പുറത്തു വന്നത്. യാത്രയ്ക്കിടയില്‍ പ്രേക്ഷകര്‍ക്കുള്ള തന്റെ നന്ദിയും പ്രണവ് അറിയിച്ചിട്ടുണ്ട്.

മുംബൈയില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള അച്ഛന്‍ മോഹന്‍ലാലിനെയും, കൊച്ചിയിലുള്ള അമ്മ സുചിത്രയെയും നേരത്തേ പ്രണവ് വിളിച്ചിരുന്നു. സുചിത്ര രാവിലെ കൊച്ചിയിലെ പത്മ തിയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നു.

മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാ താരങ്ങളില്‍ നിന്നും വ്യത്യസ്തനായി തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം യാതൊരു ടെന്‍ഷനുമില്ലാതെ ഹിമാലയം കയറി പ്രണവ് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇത് നാലാം തവണയാണ് പ്രണവ് ഹിമാലയത്തിലേക്കു പോകുന്നത്.