സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ‘സുഡാനി ഫ്രം നൈജീരിയ ; ആദ്യ ഗാനം പുറത്ത്

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ‘സുഡാനി ഫ്രം നൈജീരിയ’യിലെ ആദ്യ ഗാനമെത്തി. ഷഹബാസിന്റെ വരികള്‍ക്ക് റെസ് വിജയനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്.

കോഴിക്കോടും, മലപ്പുറവുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍. നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്