രാഷ്ട്രത്തിന്‍റെ പുരോഗതിക്കും, ഉന്നമനത്തിനും സ്ത്രീശാക്തീകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാഷ്ട്രത്തിന്‍റെ പുരോഗതിക്കും, ഉന്നമനത്തിനും സ്ത്രീശാക്തീകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീശാക്തീകരണം പ്രധാനമാണെന്നും പുരോഗതിക്ക് അതിരുകളില്ലെന്ന സന്ദേശമാണ് കല്‍പ്പനാചൗള ലോകത്തിന് നല്‍കിയതെന്നും റേഡിയോ സംഭാഷണപരിപാടിയായ മന്‍കീബാത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകൾ എല്ലാ മേഖലയിലും ശക്തരാകുകയാണെന്നും, പോര്‍വിമാനങ്ങള്‍ നിയന്ത്രിക്കാന്‍ വരെ സ്ത്രീകള്‍ പരിശീലനം നേടികഴിഞ്ഞെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. കൂടാതെ പത്മാപുരസ്കാരം ലഭിച്ചവര്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കാണ് പുരസ്കാരം എത്തിച്ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ