പെണ്‍കുട്ടിയെ മതംമാറ്റി സിറിയയിലേയ്ക്ക് കടത്താന്‍ ശ്രമം: ഒമ്പത് പേരെ പ്രതിയാക്കി ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തു

കൊച്ചി: പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയെ മതംമാറ്റി സിറിയയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒമ്പത് പേരെ പ്രതിയാക്കി ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുഹമ്മദ് റിയാസ് ആണ് കേസിലെ മുഖ്യ പ്രതി. ബലാത്സംഗവും മതസ്പര്‍ധ വളര്‍ത്തലും ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കേസില്‍ നോര്‍ത്ത് പറവൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ ബംഗലൂരു സ്വദേശികളായ മൂന്നുപേര്‍ അടക്കം ഉള്ളവരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് റിയാസ്, റഷീദ്, നഹാസ് അബ്ദുള്‍ഖാദര്‍, മുഹമ്മദ് നറീഷ്, അബ്ദുള്‍ മുക്തിം, ഡാനിഷ് നജീബ്, ഫവാസ് ജമാല്‍, മായിന്‍, ഇല്യാസ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റകൃത്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് എന്‍ഐഎ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്