മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും കാലിക്കട്ട് സര്‍വകലാശാലയുടെ ഡിലിറ്റ്

തേഞ്ഞിപ്പലം: നടന്‍ പദ്മശ്രീ മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും ഡിലിറ്റ് നല്‍കി കാലിക്കട്ട് സര്‍വകലാശാലയുടെ ആദരം. കാന്പസിലൊരുക്കിയ പ്രത്യേക വേദിയില്‍ നടന്ന ചടങ്ങിലാണ് ഡിലിറ്റ് ദാനം നടന്നത്. സംസ്ഥാന ഗവര്‍ണറും ചാന്‍സലറുമായ പി.സദാശിവം, പ്രോചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയുമായ സി. രവീന്ദ്രനാഥ്, വൈസ്ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍, സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കും രാജ്യത്തെ മറ്റു ഭാഷകളിലെ സിനിമാ അഭിനയ മികവ് പരിഗണിച്ചുമാണ് മോഹന്‍ലാലിന് കാലിക്കട്ട് സര്‍വകലാശാലയുടെ പരമോന്നത ബഹുമതി നല്‍കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റിക്കാര്‍ഡിനുടമയായ പി.ടി ഉഷ അന്താരാഷ്ട്രതലത്തില്‍ 103 മെഡലുകള്‍ നേടിയിട്ടുണ്ട്.

തനിക്കു ലഭിച്ച ആദരം മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകരമാണെന്ന് മോഹന്‍ലാന്‍ പറഞ്ഞു. തന്റെ കായിക രംഗത്തെ വര്‍ച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കട്ട് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ നല്‍കുന്ന ആദരമാണെന്ന് പി.ടി. ഉഷയും പറഞ്ഞു.