നിവിന്‍ പോളി – തൃഷ ചിത്രം ‘ഹേയ് ജൂഡ്’ന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

കൊച്ചി: ഫെബ്രുവരി 2ന് തീയേറ്ററുകളില്‍ എത്തുന്ന നിവിന്‍ പോളി – തൃഷ ചിത്രം ‘ഹേയ് ജൂഡ്’ന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാഷാണ് ഓഡിയോ ലോഞ്ച് ചെയ്തത്. നിവിന്‍ പോളി, തൃഷ, നീന കുറുപ്പ്, വിജയ് മേനോന്‍, സംവിധായകര്‍ ശ്യാമപ്രസാദ്, സിബി മലയില്‍, സംഗീത സംവിധായകര്‍ ഔസേപ്പച്ചന്‍, ഗോപി സുന്ദര്‍, ഗാനരചയിതാക്കള്‍ ഹരിനാരായണന്‍ ബി കെ, വിനായക് ശശികുമാര്‍, ഗായകര്‍ സയനോര ഫിലിപ്പ്, കാവ്യ അജിത്, മാധവ് നായര്‍, നിര്‍മാതാവ് അനില്‍ അമ്ബലക്കര തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247 ‘മീനുകള്‍ വന്നുപോയി’ എന്ന് തുടങ്ങുന്ന ഗാനവും റിലീസ് ചെയ്തു.

ഡോ. മധു വാസുദേവന്‍ രചിച്ച വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അമല്‍ ആന്റണിയും സയനോര ഫിലിപ്പുമാണ്.

ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച ‘ഹേയ് ജൂഡ്’ തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. ശ്യാമപ്രസാദിനൊപ്പം പല സിനിമകള്‍ക്കുമായി സംഗീതം നല്‍കിയ നാല് സംഗീത സംവിധായകര്‍ ‘ഹേ ജൂഡ്’ല്‍ ഒരുമിക്കുന്നു. ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ്, എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അമ്ബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്ബലക്കരയാണ് ‘ഹേയ് ജൂഡ്’ നിര്‍മിച്ചിരിക്കുന്നത്

ഇതിനോടകം സിനിമാ സംവിധായകൻ ശ്യാമപ്രസാദിനൊപ്പം പല സിനിമകൾക്കുമായ് സംഗീതം നൽകിയ നാല് സംഗീത സംവിധായകർ ഹേ ജൂഡിൽ ഒരുമിക്കുന്നു . ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ഗോപി സുന്ദർ, രാഹുൽ രാജ്. ശ്യാമപ്രസാദിന്റെ തന്നെ ചിത്രങ്ങളായ ‘ഒരേ കടലി’നും, ‘അരികെ’യിലും ഔസേപ്പച്ചൻ മുൻപ് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ‘അകലെ’ എന്ന സിനിമയ്ക്കു വേണ്ടി എം ജയചന്ദ്രനും ‘ഇവിടെ’ എന്ന  ചിത്രത്തിനായി ഗോപീസുന്ദറും, ‘ഋതു’ വിനു വേണ്ടി രാഹുൽരാജും ഇതിനോടകം ശ്യാമപ്രസാദിനൊപ്പം ഒരുമിച്ചിട്ടുണ്ട്

ഫോട്ടോ:ദീപ അലക്‌സ്