കുപ്രസിദ്ധ ഗ്വാണ്ടനാമോ ജയില്‍ തുറക്കാന്‍ തീരുമാനം

വാഷിംഗ്ടൺ : അമേരിക്കയുടെ കീഴിലുള്ള കുപ്രസിദ്ധ ഗ്വാണ്ടനാമോ ജയില്‍ തുറക്കാന്‍ തീരുമാനം.ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായാണ് വിവരം. യുഎസ് നേവിയുടെ കീഴിലുള്ള ഗ്വാണ്ടനാമോ വീണ്ടും തുറന്ന് യുദ്ധമുഖത്ത്‌ നിന്ന് പിടിക്കുന്ന തീവ്രവാദികളെ തടവിലാക്കാനാണ് സര്‍ക്കാരിന്റെ പുതിയ നയം.

അമേരിക്കയുടെ സൈനിക അറസ്റ്റ് നയം പുനഃപരിശോധിക്കാന്‍ ട്രംപ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജയില്‍ വീണ്ടും തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒബാമ ഭരണകൂടമാണ് തടവുകാരെ വിട്ടയച്ച് ജയില്‍ അടച്ച് പൂട്ടിയത്. അമേരിക്ക തീവ്രവാദത്തിനെ ആനുകൂലിക്കുന്നതിനാലാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്ന് ഒബാമയ്‌ക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

തീവ്രവാദികള്‍ വെറും ക്രിമിനലുകള്‍ മാത്രമല്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശത്രുക്കളാണ്. പഴയ ഭരണകൂടം തുറന്നുവിട്ട നൂറുകണക്കിന് തീവ്രവാദികളെ വീണ്ടും യുദ്ധമുഖത്ത് കാണേണ്ടി വന്നിരിക്കുന്നു. അതിനാല്‍ അമേരിക്കയുടെ സൈനിക നയങ്ങളെ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ട്രംപ് പറയുന്നു. തീവ്രവാദത്തിനെതിരെ യുഎസ് കോണ്‍ഗ്രസ്സ് സ്റ്ററ്റ് ഓഫ് യൂണിയനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.