33 C
Kochi
Friday, April 19, 2024
ഭാവന ,നവീൻ വിവാഹ റിസപ്‌ഷൻ ബാംഗ്ളൂരിൽ;വീഡിയോയും ചിത്രങ്ങളും

ഭാവന ,നവീൻ വിവാഹ റിസപ്‌ഷൻ ബാംഗ്ളൂരിൽ;വീഡിയോയും ചിത്രങ്ങളും

ജനുവരി 22നായിരുന്നു ഭാവനയും നവീനും വിവാഹിതരായത്. മലയാള സിനിമ ഒന്നടങ്കം പങ്കെടുത്തൊരു സത്ക്കാരമായിരുന്നു തൃശൂരില്‍ നടന്നത്. കൊച്ചിയിലേത് കൂടാതെ ബെംഗളുരുവില്‍ വെച്ചും റിസപക്ഷന്‍ നടത്തുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ബെംഗളുരുവിലെ റിസപ്ക്ഷന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രിയാമണിയും മുസ്തഫയും മീനയും ലക്ഷ്മി ഗോപാലസ്വാമിയുമുള്‍പ്പടെ നിരവധി പേരാണ് ബെംഗളുരുവിലെ സത്ക്കാരത്തില്‍ പങ്കെടുത്തത്. ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടത്.

കന്നഡയിലെ ആദ്യ സിനിമയായ റോമിയോയുടെ ചിത്രീകരണത്തിനിടയിലാണഅ ഭാവനയും നവീനും പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

അഭിനേത്രികളുടെ സ്ഥിരം ശൈലിയിലേക്ക് മാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് താരം അറിയിച്ചതോടെ ആരാധകര്‍ക്കും സന്തോഷമായി.

കന്നഡ സിനിമയായ ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രത്തിലാണ് ഭാവന ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലേക്ക് താരം ഉടന്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്.

മറ്റ് നായികമാരെപ്പോലെ ഭാവന അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് നവീന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ഭാവന അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. തന്നെ താരമാക്കി മാറ്റിയ മലയാള സിനിമയിലും അഭിനയിക്കുമെന്നും ഭാവന വ്യക്തമാക്കിയിട്ടുണ്ട്. ജിനു ജോസഫ് ചിത്രമായ ആദം ജോണിലാണ് താരം അവസാനമായി അഭിനയിച്ചത്.