ജോര്‍ജ് കാക്കനാടും ,ശിവന്‍ മുഹമ്മയും ഇന്ത്യ പ്രസ് ക്ലബ് നേതൃനിരയിലേക്ക്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ശിവന്‍ മുഹമ്മയെയും, നിയുക്ത പ്രസിഡന്റായി ജോര്‍ജ് കാക്കനാടിനെയും തെരെഞ്ഞെടുത്തു.

കൈരളി ടി.വി യു.എസ്.എ ഡയറക്ടറായ ശിവന്‍ മുഹമ്മ 2008 മുതല്‍ 2009 വരെ ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ്, 2010-2011 ദേശീയ ജനറല്‍ സെക്രട്ടറി, 2016- 2017 കാലയളവില്‍ ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയുക്ത പ്രസിഡന്റായ ജോര്‍ജ് കാക്കനാട് , ആഴ്ചവട്ടം ന്യൂസ് വീക്കിലിയുടെ ചീഫ് എഡിറ്ററാണ്.ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റായും, 2016- 2017 കാലയളവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.