ഇനി ശിവരാത്രിപുണ്യം! മഹാശിവരാത്രിക്കൊരുങ്ങി അരിസോണ

അരിസോണ :ഹൈന്ദവവിശ്വാസികളുടെ പ്രധാനആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാംപകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രതശുദ്ധിയോടെ ശിവപൂജകളുമായി ഉപവാസമിരിക്കുന്നതും രാത്രി ശിവസ്‌തോത്രങ്ങള്‍ ഉരുവിട്ടുകൊണ്ടു ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്.

അരിസോണയിലെ ശിവരാത്രി ആഘോഷങ്ങള്‍ കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഫെബ്രുവരി 10-ന് വിപുലമായപരിപാടികളോടെ നടക്കും. ശ്രീസ്വാമിനാരായണന്‍ ഗുരുകുലത്തില്‍ വച്ചാണ് ശിവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വൈകിട്ട്‌നാലുമണിക്ക് സായ് നാഥ്വ രതീര്‍ത്ഥനാഥന്‍ ശിവകഥാപ്രഭാഷണം നടത്തും.തുടര്‍ന്ന് ശിവകീര്‍ത്തനം, വിവിധ കലാപരിപാടികള്‍, കലാക്ഷേത്ര അരിസോണ അവതരിപ്പിക്കുന്ന ‘ഓം നമഃശിവായ’ നൃത്തശില്പം മഞ്ജു രാജേഷ്, രമ്യ അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന്ചിട്ടപ്പെടുത്തിയത്.

വൈകിട്ട് അഞ്ചുമണിയോടെ പ്രമുഖതന്ത്രി കിരണ്‍ റാവുവിന്റെമുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശിവപൂജയില്‍ അലങ്കാരം, രുദ്രാഭിഷേകം, ശിവഭജന, അര്‍ച്ചന, പുഷ്പാഞ്ജലി, ദീപാരാധന, മഹാപ്രസാദവിതരണം എന്നീകാര്യപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

ആചാരവിധിപ്രകാരം നടക്കുന്ന പൂജാദികര്‍മ്മങ്ങളിലും മറ്റുകലാപരിപാടികളിലും എല്ലാവിശ്വാസികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ശിവരാത്രി ആഘോഷങ്ങള്‍ക്ക് ജോലാല്‍ കരുണാകരന്‍ (623.332.1105) ,ഡോ. പ്രവീണ്‍ ഷേണായ് (480.364.9604), ബാബുതിരുവല്ല (623.455.1553) എന്നിവര്‍ നേതൃത്വംനല്‍കും. ദിലീപ് പിള്ള, ,സജീവന്‍, സുധീര്‍ കൈതവന, ശ്രീജിത്ത് ശ്രീനിവാസന്‍, ജിജു അപ്പുക്കുട്ടന്‍ എന്നിവര്‍ സംഘാടകരായി പ്രവര്‍ത്തിക്കും.