ആന ,പുലി ,സിംഹം കടുവ എന്നിവ ഉൾപ്പെടുന്ന വന്യ ജീവികൾ പിണറായി വിജയന്റെ കാലത്ത് വർധിച്ചോ… ?

ആന കരടി പുലി പോത്ത് സിംഹം കടുവ മരപ്പട്ടി എന്നിവ ഉൾപ്പെടുന്ന വന്യ ജീവികൾ പിണറായി വിജയന്റെ കാലത്ത് വർധിച്ചോ… ?

വർധിച്ചു… !

പിണറായി വിജയന്റെ കാലത്ത് മാത്രമല്ല അച്ചുമാമന്റെ കാലം മുതൽ ഇങ്ങോട്ട് നോക്കിയാൽ കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ കേരളത്തിന്റെ വന്യ മൃഗ സമ്പത്ത് എൺപത് ശതമാനം വർധിച്ചു…

പ്രകൃതി സ്നേഹികൾക്ക് മാത്രമല്ല മനസ്സിൽ നന്മ്മയുള്ള എല്ലാ മനുക്ഷ്യർക്കും കുളിർമ്മയേകുന്ന വാർത്തതന്നെയാണ് ഇത്..

എന്നാൽ വനയൊര മേഖലയിലെ കർഷകർക്കും താമസക്കാർക്കും ഇതത്ര ശുഭകരമായ വാർത്തയല്ല….

കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നൂറ്റി എൺപതു കോടി രൂപയുടെ കൃഷി നാശമാണ് വന്യ മൃഗങ്ങൾ വരുത്തി വെച്ചത്… !

വെള്ളത്തിന്‌ വേണ്ടിയാണ് മൃഗങ്ങൾ കാടിറങ്ങുന്നത്…. !

അട്ടപ്പാടിയുള്‍പ്പെടെ കേരളത്തിലെ വനസമീപ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുമ്ബോള്‍ ഇതൊന്നും ബാധിക്കാതെ തമിഴ്നാട് പ്രദേശങ്ങള്‍ ശാന്തം.

ആനയ്ക്കും മറ്റ് ജീവികള്‍ക്കും കാട്ടിനുള്ളില്‍ തന്നെ വെള്ളം എത്തിച്ചാണ് തമിഴ്നാട് ബുദ്ധിപൂര്‍വ്വം ഈ പ്രശ്നത്തെ നേരിടുന്നത്.

കാടിനുള്ളില്‍ ജലസംഭരണികള്‍ സ്ഥാപിച്ചാണ് കൃത്യമായി ജലം എത്തിച്ച്‌ നല്‍കുന്നത്.

ഏത് വരള്‍ച്ചയിലും മൃഗങ്ങള്‍ക്കായി ജലസംഭരണികളില്‍ വെള്ളം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഇതിനായി കോയമ്ബത്തൂര്‍ വനഡിവിഷന് കീഴില്‍ മാത്രം സ്ഥാപിച്ചിരിക്കുന്നത് 115 ജലസംഭരണികള്‍.

ഒരേസമയം മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കി ഈ വിജയ മാതൃക.

വന്യജീവികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് സംഭരണികള്‍.

5000 ലിറ്ററാണ് സംഭരണശേഷി.

ഗതാഗത സൗകര്യമുള്ള ഭാഗങ്ങളില്‍ ലോറിയിലും കാട്ടിനുള്ളില്‍ കുഴല്‍കിണര്‍ വഴിയുമാണ് വെള്ളം എത്തിക്കുന്നത്.

ജലസംഭരണിക്കുള്ളില്‍ മൃഗങ്ങള്‍ വീഴാതിരിക്കാന്‍ സംരക്ഷണ ഭിത്തിയും കെട്ടിയിട്ടുണ്ട്.

ഇവ കൃത്യ സമയങ്ങളില്‍ വൃത്തിയാക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നു.

ജലം ലഭിക്കാതെ വരുമ്ബോഴാണ് മിക്കവാറും മൃഗങ്ങള്‍ കാടിറങ്ങുന്നത്. ഇതോടെ ഇവര്‍ അക്രമാസക്തരാവുകയും ചെയ്യുന്നു.

കടുത്ത വേനലായി….

വെള്ളത്തിനായി മൃഗങ്ങൾ കാടിറങ്ങുന്ന സമയമായി…

ഈ മാതൃക തമിഴ് നാടും കര്ണാടകയുമായി ചർച്ച ചെയ്ത് നമ്മുടെ കേരളത്തിൽ നടപ്പാക്കാൻ കഴിയില്ലേ…