കരീനയും സെയ്ഫും വേര്‍പിരിയുന്നു?

സൂപ്പര്‍ താരം സെയ്ഫ് അലി ഖാനും കരീന കപൂറും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2012 ല്‍ ഏറ്റവും അധികം ചര്‍ച്ചയായ ഒരു വിവാഹമായിരുന്നു സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും. ഇരുവരും ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് മകന്‍ തൈമൂറിന്റെ പേരില്‍ ആയിരുന്നു. മതങ്ങളുടെ പേരില്‍ തൈമൂര്‍ വിമര്‍ശിക്കപ്പെട്ടു. ഇപ്പോള്‍ രണ്ടുപേരും വേര്‍പിരിയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സെയ്ഫിന്റെ പുതിയ ചിത്രം പരാജപ്പെട്ടിരുന്നു. അതിനിടയിലാണ് വിവാഹ മോചന വാര്‍ത്ത പരക്കുന്നത്. ബോംബെ നഗരത്തിലെ ബാന്ദ്രയിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് ഇരുവരും അപേക്ഷ സമര്‍പ്പിക്കുമെന്നും കേള്‍ക്കുന്നു. സെയ്ഫ് അലി ഖാന്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തതോടെ തൈമൂര്‍ അലി ഖാന്‍ ആരോടൊപ്പം ആയിരിക്കും എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.

കരീന അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയതോടെ മകനെ സെയ്ഫ് ആവശ്യപ്പെടുമോ എന്നും ചര്‍ച്ചയുണ്ട്