നയന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും നിര്‍മ്മാതാവാകുന്നു

സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന നയന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും നിര്‍മ്മാതാവാകുന്നു. നേരത്തെ ആഗസ്റ്റ് സിനിമാസിന്റെ പാര്‍ട്ണറായിരുന്നു പൃഥ്വിരാജ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100ഡേയ്‌സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയന്‍. ഒമ്പത് ദിവസം കൊണ്ട് നടക്കുന്ന ഒരു കഥ പറയുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പൃഥ്വിരാജിന്.

ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. നിത്യാമേനോനെയും പാര്‍വതിയെയും പരിഗണിച്ചിരുന്നെങ്കിലും ഇതില്‍ മാറ്റമുണ്ടായേക്കാമെന്നും സൂചനയുണ്ട്. അടുത്ത മാസം തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിക്കും. മണാലിയാണ് മറ്റൊരു ലൊക്കേഷന്‍