‘കായംകുളം കൊച്ചുണ്ണി’ ; അവസാന ഷെഡ്യൂള്‍ ചിത്രീകരണം ശ്രീലങ്കയില്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ അവസാന ഷെഡ്യൂള്‍ ശ്രീലങ്കയില്‍ ചിത്രീകരിക്കും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കായംകുളത്ത് നടന്ന സംഭവങ്ങളാണ് ശ്രീലങ്കയിലെ കാന്‍ഡിയില്‍ വെച്ച് പുനഃരാവിഷ്‌കരിക്കുന്നത്. കാലാവസ്ഥയില്‍ വന്ന മാറ്റമാണ് സിനിമയുടെ ചിത്രീകരണം കായംകുളത്ത് നടത്താന്‍ കഴിയാതെ വന്നത്.

ചിത്രം ഓണം റിലീസായായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായി എത്തുന്നത്. ജാനകിയെന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. നിവിന്‍ പോളി കൊച്ചുണ്ണിയാകുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുന്നുണ്ട്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. 12 കോടിക്കു മുകളില്‍ ചിലവ് വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്.