ട്രംപ്-കിംഗ് ജോംഗ് കൂടിക്കാഴ്ച മെയില്‍ നടന്നേക്കും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ കത്ത്. കിമ്മിന്റെ സന്ദേശം ദക്ഷിണ കൊറിയ പ്രതിനിധികള്‍ ട്രംപിന് കൈമാറി.

ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മെയില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഇയൂയി-യംഗ് പറഞ്ഞു. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്താമെന്ന് കിം ഉറപ്പു നല്‍കിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ ഈയാഴ്ചയാദ്യം പ്യോഗ്യാംഗില്‍ കിമ്മുമായി ചര്‍ച്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ചു യുഎസുമായി ചര്‍ച്ച നടത്തുന്ന അവസരത്തില്‍ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാമെന്നു ചര്‍ച്ചയില്‍ കിം സമ്മതിച്ചിരുന്നു.