ഉന്നതരുടെ വീടുകളില്‍ പൊലീസിന്റെ അടിമപ്പണി; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഐപിഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ് ഫോളോവേഴ്‌സായി നില്‍ക്കുന്ന പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. ആരോപണം സത്യമാണെങ്കില്‍ പൊലീസുകാരുടെ അവസ്ഥ ഇതര സംസ്ഥാന തൊഴിലാളികളെക്കാള്‍ കഷ്ടമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

സ്ഥിരം ജീവനക്കാര്‍ എതിര്‍ത്തപ്പോള്‍ താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് മനുഷ്യത്വരഹിതമായ ജോലികള്‍ ചെയ്യിക്കുന്നത്. പത്രവാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്റെ നടപടി.