ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു:മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കന്യാകുമാരിയുടെ തെക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുതിനാല്‍ തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള തെക്കന്‍ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്.

അടുത്ത 36 മണിക്കൂര്‍ നേരത്തേക്ക് തെക്കേ ഇന്ത്യന്‍ കടല്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.