പാര്‍ട്ടി അംഗങ്ങളെ തളളി അംഗമല്ലാത്തയാള്‍ക്ക് പ്ലീഡര്‍ സ്ഥാനം ;പിന്നില്‍ ലക്ഷങ്ങളുടെ ഇടപാടെന്ന് ആരോപണം

പത്തനംതിട്ട: പോക്‌സോ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ വിവാദം. 16 ലധികം പാര്‍ട്ടി അംഗങ്ങളെ തളളി പാര്‍ട്ടി അംഗമല്ലാത്തയാളെ തല്‍സ്ഥാനത്ത് നിയമിച്ചു.ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോടതികളില്‍ പ്ലീഡര്‍മാരെ മാറ്റി നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് ജില്ലാ ജഡ്ജി ക്ഷണിക്കുന്ന അപേക്ഷയിലാണ് നിയമനം. ഇതിനായി അപേക്ഷ നല്‍കിയ 16 അഭിഭാഷകര്‍ തങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് അതത് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരുടെ കത്ത് ജില്ലാ ഘടകത്തിന് നല്‍കിയിരുന്നു. ഈ കത്തിനുസരിച്ച് പാര്‍ട്ടി അംഗങ്ങളായവരുടെ പേരാണ് ജില്ലാ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഈ കത്തുകള്‍ ഒന്നും പരിഗണിക്കാതെയാണ് പാര്‍ട്ടി അംഗമല്ലാത്ത ഓരാളെ നിയമിക്കുന്നതിന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും ഇതിനുസരിച്ച് നിയമനം നടക്കുകയുമായിരുന്നു.

കോന്നി സ്വദേശി അഡ്വ ജയിസണ്‍ മാത്യൂസിനെയാണ് പുതിയാതായി നിയമിച്ചിരിക്കുന്നത്.18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കു നേരെ നടക്കുന്ന ശാരീരിക ആതിക്രമങ്ങള്‍ക്കുളള പ്രത്യേക കോടതിയില്‍ സര്‍ക്കാര്‍ വാദം പറയാനാണ് പ്ലീഡറുമാരെ നയമിക്കുന്നത്. ഇത്തവണ ഇത്തരം സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത് പരമാവധി വനിതകളയായിരിക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിരുന്നു. പത്തനംതിട്ടയില്‍ നിന്നും ജില്ലാ ജഡ്ജി ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ അഞ്ചിലധികം വനിതകളും ഉണ്ടായിരുന്നു. എന്നാല്‍ വനിതകളെ പരിഗണിച്ചില്ലെന്നു മാത്രമല്ല സിപിഎം അംഗത്വത്തില്‍ പോലുമില്ലാത്ത ഒരു കോടിസ്വരെനെ ഈ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ഈ നിയമനം ആകട്ടെ നിയമ വിരുദ്ധവുമാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇയാളെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കോടതിയില്‍ (എം..എസി.റ്റി) കോടതയില്‍ പ്ലീഡറായി നിയമിച്ചിരുന്നു. ഈ നിയമനത്തിരെയും പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായവരെവരെ തഴഞാഞാഅതിന് ശേഷമാണ് പോക്‌സോ കോടതിയിലേക്ക് സര്‍ക്കാര്‍ വിജ്ഞാപനം ക്ഷണിച്ചത്. നിലവില്‍ ഏഴുവര്‍ഷം പ്രാക്ടീസുളള അഭിഭാഷകരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ നിയമപമായി ഇതിന് അപേക്ഷിക്കാന്‍ കഴിയാത്ത ഇദ്ദേഹം തന്റെ സ്ഥാനം മറച്ചുവെച്ച് പുതിയതായി വന്ന ജില്ലാ ജഡ്ജിയെ തെറ്റിദ്ധരിപ്പിച്ചാണ് ലിസ്റ്റില്‍ കടന്നു കൂടിയത്. നിലവില്‍ പ്ലീഡറായ ഇദ്ദേഹത്തിന് തല്‍സ്ഥാനം രാജിവെച്ചാല്‍ മാത്രമേ ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുളളു. എന്നാല്‍ തല്സ്ഥാനം രാജിവെയക്കാതെ പ്ലീഡര്‍ പോസ്റ്റില്‍ ഇരുന്നാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. നിയമവിരുദ്ധമായ നിയമനമാണ് നടക്കുന്നതെന്ന് അഭിഭാഷകരും സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും ഇതു ചെവിക്കൊളളാതെ ഇയാളുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നതനുമായുളള അടുപ്പമാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റികളുടെ കത്തുകള്‍ ചവിട്ടുകൊറ്റയില്‍ തളളി ഇയാള്‍ക്ക് നിയമനം നല്‍കിയത്.