എംകെഎ മുപ്പതാം വര്‍ഷത്തിലേക്ക്; വരുന്നു, 30 കാരുണ്യ സംരംഭങ്ങള്‍

മിസ്സിസാഗ: മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന കാനഡയിലെ പ്രമുഖ മലയാളികൂട്ടായ്മയായ മിസ്സിസ്സാഗ കേരള അസോസിയേഷന്‍ (എം.കെ.എ) മുപ്പത് കാരുണ്യസംരംഭങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഇതിനായി അംഗങ്ങളില്‍നിന്നും പൊതുസമൂഹത്തില്‍ നിന്നും ആശയങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പൊതുയോഗത്തില്‍ അറിയിച്ചു. പ്രവര്‍ത്തനപന്ഥാവില്‍ മൂന്നു പതിറ്റാണ്ട് പിന്നിടുന്‌പോള്‍ ഇവിടെയുള്ള മലയാളികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒട്ടേറെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടന എന്ന സല്‍പ്പേര് സന്പാദിക്കാനായെന്നതാണ് എംകെഎയുടെ ഏറ്റവും വലിയ നേട്ടം. ഇത്തരം നിമിഷങ്ങളുടെ ആകെത്തുകയാകും കാരുണ്യസംരംഭങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും പ്രസാദ് പറഞ്ഞു. പ്രവാസികള്‍ക്കും ജന്മനാടിനും ഉപകരിക്കുന്ന പദ്ധതികളാകും ലാഭേച്ഛയില്ലാതെനടപ്പാക്കുകയെന്നും വ്യക്തമാക്കി. എംകെഎ എന്നത് ങലാീൃമയഹല ഗശിറില ൈഅരെേ എന്ന് പുനര്‍നിര്‍വചിക്കാമെന്നു വൈസ് പ്രസിഡന്റ് നിഷ ഭക്തനും ജോയിന്റ് സെക്രട്ടറി മിഷേല്‍ നോര്‍ബെര്‍ട്ടും പറഞ്ഞു. ഇതിനായി സമയവും സര്‍ഗശേഷയും സാന്പത്തികസഹായവും ലഭ്യമാക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്നും വടക്കന്‍ അമേരിക്കന്‍ പ്രവാസി സമൂഹത്തോട് മിസ്സിസാഗ കേരള അസോസിയേഷന്‍ പൊതുയോഗം അഭ്യര്‍ത്ഥിച്ചു. പവിത്രയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച പൊതുയോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ചെറിഷ് 2017 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോണ്‍ തച്ചില്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. നിലവിലെ പ്രവര്‍ത്തക സമിതി കാലാവധി രണ്ടുവര്‍ഷമായതിനാല്‍ തിരഞ്ഞെടുപ്പ്പ് ഉണ്ടായിരുന്നില്ല. കാരുണ്യ സംരംഭങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിലയിരുത്തി മുപ്പത് പദ്ധതികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ ദിവ്യ , രഞ്ജിത്ത്, അനുഷ ഭക്തന്‍, പ്രിന്‍സ് ഫിലിപ്പ്, രാഹുല്‍ പൊന്മനാടിയില്‍, വിനോദ് ജോണ്‍ എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. നിര്‍ദേശങ്ങള്‍ അയയ്‌ക്കേണ്ട വിലാസം:MississaugaKeralaAssociation@gmail.com അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ളവര്‍ക്കും വെബ് സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ് : http://www.mkahub.ca/