നിഷയുടേത് പുസ്തകം വിറ്റുപോകാനുള്ള തന്ത്രം; ആരോപണ വിധേയനാരെന്ന് വെളിപ്പെടുത്തണമെന്ന് പി.സി. ജോര്‍ജ്; പറ്റില്ലെന്ന് നിഷ

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചെന്ന നിഷാ ജോസ് കെ.മാണിയുടെ വെളിപ്പെടുത്തല്‍ പുസ്തകം വിറ്റുപോകാനുള്ള തന്ത്രം മാത്രമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. തന്റെ മകനല്ല ആരോപണ വിധേയനെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയനായ വ്യക്തിയുടെ പേര് നിഷ വെളിപ്പെടുത്തണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.എന്നാല്‍, ആരോപണം അടഞ്ഞ അധ്യായമാണെന്നും പേര് വെളിപ്പെടുത്താനില്ലെന്നും നിഷ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ