ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ മെഗാ തിരുവാതിരയില്‍ മുന്നൂറില്‍ പരം പേര്‍ പങ്കെടുക്കും

ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്‌നുബന്ധിച്ച് നടക്കുന്ന മെഗാ തിരുവാതിരയുടെ കോര്‍ഡിനേറ്റേഴ്‌സ് ആയി ഫ്‌ലോറിഡയില്‍ നിന്നുള്ള ശ്യമ കളത്തിലും, ന്യൂ യോര്‍ക്കില്‍ നിന്നും ലൈസി അലക്‌സ്, ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള മാലിനി നായര്‍,ഡോ.സുജ ജോസ് , പെന്‍സില്‍വേനിയയില്‍ നിന്നും അനിതാ ജോര്‍ജ്, ന്യൂ യോര്‍ക്കില്‍ നിന്നും മേരി കുട്ടി മൈക്കിള്‍ എന്നിവര്‍ പ്രവര്‍ത്തിക്കും.കേരളത്തനിമയും സംസ്കാരവും വിളിച്ചോതുന്ന ഫൊക്കാന കണ്‍വന്‍ഷനുകളില്‍ അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ യുവ കലാകാരന്മാര്‍ക്കും കുട്ടികള്‍ക്കും ലഭിച്ച ഫൊക്കാനയുടെ വേദികള്‍ അവരുടെ കലയുടെ കേളി വൈഭഭവം പ്രകടിപ്പിക്കാന്‍ കിട്ടിയ അസുലഭ അവസരങ്ങള്‍ ആകുന്നു.

കേരളസ്ത്രീകളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരക്കളി. മതാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം സ്ത്രീകളുടെ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്.
കേരളത്തിന്റെ തനത് വേഷത്തില്‍ നിലവിളക്കിനും നിറപറയ്ക്ക് ചുറ്റും വട്ടമിട്ട് കേരളസ്ത്രീകള്‍ കൈകൊട്ടിപ്പാടി തിരുവാതിര കളിക്കുന്നത് കാണുക തന്നെ കണ്ണിന് കുളിര്‍മയാണ്. എങ്കില്‍, ആ കുളിര്‍മ ശരിക്കും ആസ്വദിക്കാന്‍ ഒരവസരം ഫൊക്കാന കണ്‍വന്‍ഷനില്‍. അമേരിക്കയില്‍ ഉടനീളമുള്ള ഫൊക്കാനയുടെ അംഗ സഘടനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കലാകാരികള്‍ ആയിരിക്കും ഫൊക്കാന ഉല്‍ഘാടന സമ്മേളനനത്തിനു മുന്‍ബ്ബായി ഉല്‍ഘാടന ഹോഷയാത്രക്ക് ശേഷം ഈ മെഗാ നൃത്തോത്സവംഅവതരിപ്പിക്കുന്നത്. ചെറിയ, ചെറിയ തിരുവാതിരക്കള്‍ അവതരിപ്പിക്കുന്നത് കൂടുതല്‍ സമയം എടുക്കുന്നതുകൊണ്ടാണ് ഈ മെഗാ തിരുവാതിര ആയി ഫൊക്കാന അവതരിപ്പിക്കുന്നത്.

തിരുവാതിര കളിക്കുന്ന പെണ്‍കുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും. നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവര്‍ ചുവടുവയ്ക്കുകയും കൈകള്‍ കൊട്ടുകയും ചെയ്യുന്നു.കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തില്‍ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെണ്‍കുട്ടികള്‍ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു. സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം.ലാസ്യഭാവത്തിലാണ് നാട്യം. കളിയിലെ ചുവടുകള്‍ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവര്‍ക്കുപോലും കളിയില്‍ പങ്കെടുക്കാന്‍ സൗകര്യമേകുന്നു. അതുകൊണ്ട് തന്നെ ഓണോ, രണ്ടോ പരിശീലനത്തോട് ഇത് അവതരിപ്പിക്കാന്‍ പറ്റുമെന്ന് ശാമ കളത്തില്‍ ,ആയ ലൈസി അലക്‌സ്, മാലിനി നായര്‍,ഡോ.സുജ ജോസ് ,അനിതാ ജോര്‍ജ്, മേരി കുട്ടി മൈക്കിള്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാനഡ കണ്‍വെന്‍ഷനില്‍ മുന്നൂറില്‍ അധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ മെഗാ തിരുവാതിര ഏവരുടെയും ആകര്‍ഷണീയമായ ഒരു ഇനം ആയിരുന്നു. അതുകൊണ്ട് അതിലും വലിയ ഒരു മെഗാ തിരുവാതിര ആയിരിക്കും ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുക എന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്, എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

  • ശ്രീകുമാര്‍ ഉണ്ണിത്താന്‍