തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ വെടിപൊട്ടി യുവാവ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജയ് വിഹാറില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടയില്‍ വെടിപൊട്ടി യുവാവ് മരിച്ചു. ഇരുപത്തിമൂന്നുകാരനായ വിജയ് സിംഗാണ് മരിച്ചത്.

വിജയ് സിംഗും സുഹൃത്തും കൂടി ഇത്തരത്തില്‍ നിരവധി സെല്‍ഫികള്‍ എടുത്തിരുന്നു. ഇതിനിടയിലാണ് അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.