ഫൊക്കാന സ്മരണിക എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു; ഫ്രാൻസിസ് തടത്തിലിന് രൂപകല്പന ചുമതല.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ ജേഴ്‌സി: 2018 ജൂലൈ 5,6,7 തീയതികളിൽ ചരിത്രനഗരമായ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാനയുടെ 18മത്  അന്തർദേശീയ കൺവെൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു.

സ്മരണികയുടെ പ്രവർത്തനങ്ങൾക്കായി ഏട്ടു പേർ ഉൾപ്പെട്ട സമിതിയാണ് രൂപീകരിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലാണ്  കണ്ടെന്റ് എഡിറ്റിംഗും രൂപകൽപ്പനയും നിർവഹിക്കുന്നത്. ഗീതാ ജോർജ് (കാലിഫോർണിയ), ബെന്നി കുര്യൻ (ന്യൂജേഴ്‌സി), ലതാ പൗലോസ്  (ന്യൂയോർക്ക്), അലക്സ്  തോമസ് (ഫിലാഡൽഫിയ), എറിക് മാത്യു (വാഷിംഗ്‌ടൺ ഡി.സി),ബിജു കൊട്ടാരക്കര (ന്യൂയോർക്ക്) ,ഷിജോ തോമസ് (ഫ്ലോറിഡ) എന്നിവരാണ്  മറ്റ്  അംഗങ്ങൾ.

സ്മരണികയുടെ ചീഫ് എഡിറ്റർ ആയി എബ്രഹാം പോത്തൻ , ഫൈനാൻസ് കോർഡിനേറ്റർ ആയി ജീമോൻ വര്ഗീസിനെയും, സുവനീർ കോർഡിനേറ്ററായി ലീല മാരേട്ടിനെയും കോ കോർഡിനേറ്റർ ആയി ഗണേശൻ നായരെയും നേരത്തേ നിയമിച്ചിരുന്നു.

ഇത്തവണത്തെ ഫൊക്കാന സ്മരണിക കെട്ടിലും മട്ടിലും വ്യത്യസ്തമായിരിക്കുമെന്നു ചീഫ് എഡിറ്റർ എബ്രഹാം പോത്തൻ അഭിപ്രായപ്പെട്ടു.

പത്ര രൂപകൽപ്പനയിലും റിപ്പോർട്ടിങ്ങിലും അനേക വർഷത്തെ മുൻ പരിചയമുള്ളയാളായ ഫ്രാൻസിസ് തടത്തിൽ സ്മരണികയുടെ രൂപകൽപ്പനയും എഡിറ്റിങ്ങും നിർവഹിക്കുന്നതിനാൽ ഒരു സുവനീർ എന്നതിലുപരി മികച്ച ഉള്ളടക്കവും വ്യത്യസ്തതയോടെ രൂപകൽപ്പന ചെയ്യപ്പെടുന്നതിനാൽ ഇതൊരു കളക്ടർസ് കോപ്പി അഥവാ വിശിഷ്ട പുസ്തക ശേഖരണങ്ങളുടെ ശ്രേണിയിലേക്ക് നിങ്ങളുടെ സ്വീകരണ മുറികളിൽ വയ്ക്കാവുന്ന  ഒന്നായിരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര അമേരിക്കയുടെ ചരിത്രമുറങ്ങുന്ന വിപ്ലവ ഭൂമിയായ ഫിലഡെൽഫിയയുടെ ചരിത്രവും രാഷ്ട്രനിര്മ്മാണത്തിൽ ഭാരതീയരുടെ പങ്കും പ്രവാസി മലയാളികൾ പ്രത്യേകിച്ച്‌ അമേരിക്കൻ  മലയാളികൾ ഈ സ്വപ്ന ഭൂമിക്കു നൽകിയ സംഭാനകളിലൂടെയും മലയാളി സഘടനകളുടെ മഹാ സംഘടനകളായ ഫൊക്കാനയുടെ ഈ സ്മരണിക സഞ്ചരിക്കും. കൂടാതെ പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങൾ എന്നിവയും സ്മരണികയുടെ ചേരുവകകളായിരിക്കും.അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാർക്ക് മുൻഗണ നൽകുന്ന സ്മരണികയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

നോർത്ത്   അമേരിക്കൻ മലയാളീകളിൽ നിന്നുമുള്ള നല്ല കൃതികളും ഉൾപ്പെടുത്തി പുറത്തിറക്കുന്ന ബഹൃത്തായ ഈ ഗ്രന്ഥം എത്രയും വേഗം പൂർത്തീകരിക്കാനാണ് എഡിറ്റോറിൽ ബോർഡ് ശ്രമിച്ചു വരുന്നത്. ഒരുപാടു ചിലവുകൾ വരുന്ന ഈ സംരംഭം വിജയിപ്പിക്കാൻ കഴിയുന്ന അത്രയും പേർ സ്പോണ്സർഷിപ്പുകൾ നൽകി സഹകരിക്കണമെന്ന്  സ്മരണികയുടെ ചീഫ് എഡിറ്റർഎം എബ്രഹാം പോത്തൻ , ഫൈനാൻസ് കോർഡിനേറ്റർ ജീമോൻ വര്ഗീസ്, സുവനീർ കോർഡിനേറ്റർ  ലീല മാരേട്ട് , കോ കോർഡിനേറ്റർ ഗണേശൻ നായർ എന്നിവർ അഭ്യർത്ഥിച്ചു.