പ്രവുകള്‍ക്കും ഗര്‍ഭനിരോധന ഗുളിക

ബാഴ്‌സലോണയിലെ ഭരണാധികാരികളാണ് പ്രവുകളുടെ എണ്ണം കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക എന്ന ആശയം നടപ്പാക്കുന്നത്. പ്രവുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത് മൂലം ഇവിടത്തെ പൊതുസ്ഥലങ്ങള്‍ നശിക്കുന്ന അവസ്ഥയിലായിരുന്നു. പ്രവുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് നേരത്തെ തന്നെ ഇവിടത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലൂടെ പ്രവുകളെ നിയന്ത്രിക്കാമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് പുതിയ പദ്ധതി. ആഹാരത്തിലൂടെ ഗുളികകള്‍ നല്‍കാനാണ് ശ്രമം. പ്രവുകളെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 80 ശതമാനം കുറവ് വരുമെന്നാണ് കണക്കാക്കപെടുന്നത്. പ്രവുകളെ കൊന്നൊടുക്കുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാകുമെന്നതിലാണ് ഇത്തരത്തില്‍ ഒരു ആശയം. ഇപ്പോള്‍ പ്രാവുകളുടെ കണക്കെടപ്പാണ് നടക്കുന്നത്. ഇതിനു ശേഷമാകും പദ്ധതി നടത്തുക.