വി.കെ.ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ അന്തരിച്ചു

ചെ​ന്നൈ: അ​ണ്ണാ​ഡി​എം​കെ വി​മ​ത​നേ​താ​വ് വി.​കെ.​ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​ൻ(76) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ന​ട​രാ​ജ​നു മാ​റ്റി​വ​ച്ച വൃ​ക്ക​യും ക​ര​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യും ശ്വാ​സ​കോ​ശ അ​ണു​ബാ​ധ മൂ​ർ​ച്ഛി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.