അ​മ്മ​യു​ടെ ഓർമയിൽ വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം ജാ​ൻ​വി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം

അ​മ്മ ശ്രീ​ദേ​വി​യു​ടെ ഓർമയിൽ ജാ​ൻ​വി ക​പൂ​ർ ത​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത് വൃ​ദ്ധ​സ​ദ​ന​ത്തി​ൽ. മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച് ഒ​രു കൂ​ര​യ്ക്കു​ള്ളി​ൽ ക​ഴി​യു​ന്ന ഒ​രുപാ​ട് അ​മ്മ​മാ​ർ​ക്കൊ​പ്പം ജാ​ൻ​വി ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​ദി​നം ആ​ഘോ​ഷി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ വ്യ​ക്ത​മാ​കു​ന്ന​ത് ശ്രീ​ദേ​വി പ​ക​ർ​ന്നു ന​ൽ​കി​യ ഒ​രു​പി​ടി നന്മക​ൾ ജാ​ൻ​വി​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​വെ​ന്നാ​ണ്. വൃ​ദ്ധസ​ദ​ന​ത്തി​ലെ അം​ഗ​ങ്ങ​ൾ പിറന്നാൾ ആശംസാഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്പോ​ൾ അ​വ​ർ​ക്കൊ​പ്പം നി​ന്ന് കൈ​യ​ടി​ക്കു​ന്ന ജാ​ൻ​വിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഇ​രു​പ​താം പി​റ​ന്നാ​ളി​ന് ജാ​ൻ​വി​യു​ടെ കു​ട്ടി​ക്കാ​ല​ത്തെ ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്തു​വെ​ച്ച് “എ​ന്‍റെ മാ​ലാ​ഖ​യ്ക്ക് ലോ​ക​ത്ത് എ​ന്‍റെ ഏ​റ്റ​വും വി​ല​പ്പെ​ട്ട പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ’ എ​ന്ന് ശ്രീ​ദേ​വി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ കു​റി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​ത് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

സോ​നം ക​പൂ​ർ ആ​ണ് ജാ​ൻ​വി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ക​രു​ത്ത​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ജാ​ൻ​വി​യെ​ന്നാ​ണ് സോ​നം ഇ​വ​രെ വി​ശേ​ഷി​പ്പി​ച്ച​ത്